രൂപ ലക്ഷ്മി
Roopa Lakshmi
മലയാളചലച്ചിത്ര നടി. ഊട്ടിയിലെ കുന്നൂർ എന്ന സ്ഥലത്ത് ജനിച്ച് വളർന്ന രൂപ അഞ്ച് വയസിനു ശേഷം കേരളത്തിലേക്ക് താമസം മാറി. ഐഡിയൽ മോണ്ടിസ്സറി സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുന്ന രൂപ, പഠിപ്പിച്ചിരുന്ന സ്കൂളിൽ ഷൂട്ടിംഗ് നടന്ന ‘അതേ വെയിൽ അതേ മഴ‘ എന്ന സിനിമയിൽ ഒരു ടീച്ചറുടെ വേഷം അഭിനയിച്ചുകൊണ്ടായിരുന്നു തൻ്റെ സിനിമാ അഭിനയത്തിന് തുടക്കം കുറിച്ചത്. തുടർന്ന് സുഡാനി ഫ്രം നൈജീരിയ, തമാശ തുടങ്ങി പല മലയാള സിനിമകളിലും വേഷമിട്ടു.
ഡാൻസ് പെർഫോമറായ രൂപ ഡാൻസ് അധ്യാപിക കൂടിയാണ്ട്. എടപ്പാളിയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന രൂപയുടെ മകൻ ഡിഗ്രിക്ക് ബംഗളൂരുവിൽ പഠിക്കുന്നു. ഭർത്താവ് ബിസിസുകാരനാണ്.
രൂപയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഇവിടെ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| കുഞ്ഞനന്തന്റെ കട | സലിം അഹമ്മദ് | 2013 | |
| സുഡാനി ഫ്രം നൈജീരിയ | നേഴ്സ് | സക്കരിയ മുഹമ്മദ് | 2018 |
| തമാശ | ചിന്നുവിന്റെ അമ്മ | അഷ്റഫ് ഹംസ | 2019 |
| അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | മിഥുൻ മാനുവൽ തോമസ് | 2019 | |
| ഹലാൽ ലൗ സ്റ്റോറി | സക്കരിയ മുഹമ്മദ് | 2020 | |
| ഭീമന്റെ വഴി | റോണി പോൾ | അഷ്റഫ് ഹംസ | 2021 |
| പ്രണയ വിലാസം | ഗോപികയുടെ അമ്മ | നിഖിൽ മുരളി | 2023 |