രൂപ

Roopa

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1960 നവംബറിൽ കർണ്ണാടകയിൽ ജനിച്ചു. രൂപാദേവി എന്നായിരുന്നു യഥാർത്ഥ നാമം. പഴയകാല നടി അദ്വാനി ലക്ഷ്മിദേവിയുടെ മകളാണ് രൂപാദേവി. 1978-ൽ Naalaaga Endaro എന്ന തെലുങ്കു സിനിമയിലൂടെയാണ് അവർ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1980-ൽ ഇറങ്ങിയ ഒരു തലൈരാഗം എന്ന വൻ വിജയമായ തമിഴ് ചിത്രത്തിൽ നായികയായതോടെയാണ് രൂപ പ്രശസ്തിയിലേയ്ക്കുയരുന്നത്. കന്നഡ സിനിമകളിലാണ് രൂപ കൂടുതൽ അഭിനയിച്ചിട്ടുള്ളത്. 1979-ൽ Pakka Kalla എന്ന ചിത്രത്തിലൂടെയാണ് രൂപ കന്നഡയിൽ തുടക്കം കുറിയ്ക്കുന്നത്.

1979 ൽ ലൗലി എന്ന ചിത്രത്തിൽ ലോലിത എന്ന പേരിൽ അഭിനയിച്ചു. തുടർന്ന് പതിനഞ്ചോളം മലയാള സിനിമകളിൽ അഭിനയിച്ചു. 1984-85 കാലത്ത് മികച്ച നടിയ്ക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം Avala Antharanga. എന്ന ചിത്രത്തിലെ അഭിനയത്തിന് രൂപയ്ക്ക് ലഭിച്ചു. കന്നഡ,മലയാളം,തമിഴ്,തെലുങ്കു ഭാഷകളിലായി എതാണ്ട് നൂറോളം ചിത്രങ്ങളിൽ രൂപ അഭിനയിച്ചിട്ടുണ്ട്.

ലോലിത എന്ന പേരിലാണ് ആദ്യകാലങ്ങളിൽ അഭിനയിച്ചിരുന്നത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലൗലി എൻ ശങ്കരൻ നായർ 1979
ഹൃദയം പാടുന്നു രതി ജി പ്രേംകുമാർ 1980
തീക്കടൽ സീത നവോദയ അപ്പച്ചൻ 1980
എയർ ഹോസ്റ്റസ് രതിയുടെ കൂട്ടുകാരി പി ചന്ദ്രകുമാർ 1980
അമ്പലവിളക്ക് ഗീത ശ്രീകുമാരൻ തമ്പി 1980
ഒരു തലൈ രാഗം സുഭദ്ര ഇ എം ഇബ്രാഹിം 1981
വഴികൾ യാത്രക്കാർ ഇന്ദു എ ബി രാജ് 1981
സ്നേഹം ഒരു പ്രവാഹം ശ്രീദേവി ഡോക്ടർ ഷാജഹാൻ 1981
ആമ്പല്‍പ്പൂവ് നിർമ്മല (സ്വപ്ന) ഹരികുമാർ 1981
എനിക്കും ഒരു ദിവസം മോളിക്കുട്ടി ശ്രീകുമാരൻ തമ്പി 1982
ചിലന്തിവല ശാരദ വിജയാനന്ദ് 1982
പല്ലാങ്കുഴി ദേവു എം എൻ ശ്രീധരൻ 1983
ഭദ്രച്ചിറ്റ നസീർ 1989
അപ്പു ഗോപന്റെ ഭാര്യ ഡെന്നിസ് ജോസഫ് 1990