രഞ്ജുഷ മേനോൻ

Renjusha Menon

മലയാള ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ രഞ്ജുഷ മേനോൻ. കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങൾ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മൽസരാർത്ഥി ആയിരുന്നു രഞ്ജുഷ. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്. അച്ഛൻ സി ജി രവീന്ദ്രനാഥ്‌ (റിട്ടയേർഡ്‌ എസ് ഐ,പോലീസ് ഡിപ്പാർട്ട്മെന്റ് ), അമ്മ ഉമാദേവി.

അഭിനയിച്ച സിനിമകൾ

Submitted 11 years 6 months ago by Neeli.