രവിശങ്കർ

Ravishankar
സംഗീതം നല്കിയ ഗാനങ്ങൾ: 4
ആലപിച്ച ഗാനങ്ങൾ: 16

എസ് രാമചന്ദ്രൻ നായരുടേയും ഹംസിനി തങ്കത്തിന്റെയും മകനായി തിരുവനന്തപുരത്ത് ജനിച്ച് വളർന്നു. ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അധ്യാപികയായിരുന്ന അമ്മയിൽ നിന്ന് കുട്ടിക്കാലത്തേ സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച് തുടങ്ങിയിരുന്നു. സംഗീതജ്ഞരായ എൽ വൈകുണ്ഠപതി, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, എം ജി രാധാകൃഷ്ണൻ എന്നിവരിൽ നിന്ന് തുടർ സംഗീത പഠനം നടത്തി. സ്കൂൾ കോളേജ് തലങ്ങളിലും കേരള യൂണിവേഴ്സിറ്റി മത്സരങ്ങളിലും ലളിതഗാനത്തിന് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. 1998ലെ യൂണിവേഴ്‌സിറ്റി ഇന്റർ‌യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ ലളിതസംഗീതത്തിൽ വിജയിയായി. ഇതിനേത്തുടർന്ന് കുടുംബസുഹൃത്തായ നിർമ്മാതാവ് കിരീടം ഉണ്ണി വഴി എം ജി രാധാകൃഷ്ണന്റെ അടുത്തേക്കെത്തുകയും അവരുടെ സാഫല്യമെന്ന ചിത്രത്തിലെ പൊന്നോലപ്പന്തലിൽ എന്ന ഗാനത്തിലൂടെ മലയാള സിനിമാ ഗാനരംഗത്ത് തുടക്കമിടുകയും ചെയ്തു. നിരവധി ആൽബങ്ങളിലും ദൂരദർശനിലും റേഡിയോയിലുമായി നിരവധി ഗാനങ്ങൾ ആലപിച്ച രവിശങ്കർ കൈരളി ടിവിയിലെ ഡ്യൂ ഡ്രോപ്സ് എന്ന പരിപാടിയിലൂടെ ടി വി അവതാരകനായും പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ലോ അക്കാഡമിയിൽ രവിശങ്കറിന്റെ ജൂനിയറായി പഠിച്ച പ്രിയയാണ് ഭാര്യ. മകൾ ഭദ്ര

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പൊന്നോലപ്പന്തലിൽ സാഫല്യം കൈതപ്രം എം ജി രാധാകൃഷ്ണൻ 1999
കൗമാരമായ് പൂവാടിയിൽ മലരമ്പൻ പൂവച്ചൽ ഖാദർ എസ് പി വെങ്കടേഷ് 2001
ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് മാണിക്യക്കല്ല് അനിൽ പനച്ചൂരാൻ എം ജയചന്ദ്രൻ സിന്ധുഭൈരവി 2011
മധുരമേ ശുഭയാത്രയിൽ മനസ്സുകൾ ഇണയാകുന്നു ഇന്നാണ് ആ കല്യാണം വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ 2011
മണ്ണും പൊന്നായ് ബോംബെ മിട്ടായി റഫീക്ക് അഹമ്മദ് ചന്ദ്രന്‍ വേയാട്ടുമ്മൽ 2011
* ചെമ്മാനം കാറ്റേ ലക്ഷ്മിവിലാസം രേണുക മകൻ രഘുരാമൻ വിനു ശ്രീലകം വി കെ വിജയൻ 2012
പറയാന്‍ അറിയാത്ത കാര്യം പകരം ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ 2013
വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ മിസ്റ്റർ ബീൻ പത്മജാ രാധാകൃഷ്ണൻ എം ആർ രാജാകൃഷ്ണൻ 2013
ആളുമഗ്നിനാളമാണു ചെങ്കൊടീ വസന്തത്തിന്റെ കനൽവഴികളിൽ പ്രഭാവർമ്മ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് 2014
നാടോടിചൂളം മൂളി ഗർഭശ്രീമാൻ വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ 2014
മൗലാ മൗലാ കാറ്റും മഴയും റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ 2016
അങ്ങേ മാനത്തോരമ്പിളി ക്രയോൺസ് എം കെ ശ്രീകുമാർ രവിശങ്കർ 2016
സഖിയേ നീയെൻ ക്രയോൺസ് ഡോ എം ഫയാസ് അസീസ്‌ രവിശങ്കർ 2016
ജാലകവാതിലിലൂടെ സ്ത്രീ പായ്പ്പാട്‌ രാജു രാജ്‌മോഹൻ കൂവലശ്ശേരി 2019
*മഴ പെയ്തു മാടൻ ജി എസ് അജയഘോഷ് രഞ്ജിനി സുധീരൻ 2021
വേദാന്തതിടമ്പേറും ത്രിപുരസുന്ദരി രാജീവ് ആലുങ്കൽ ആർ സോമശേഖരൻ 2022

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
അങ്ങേ മാനത്തോരമ്പിളി ക്രയോൺസ് എം കെ ശ്രീകുമാർ രവിശങ്കർ 2016
ചിരിച്ചുണ്ടിൽ പൂത്തു ക്രയോൺസ് ചുനക്കര രാമൻകുട്ടി മാസ്റ്റർ വിധുരാജ് , ബേബി സ്വാതിലക്ഷ്മി , മാസ്റ്റർ ആദിത്യ, ബേബി അഞ്ജന , ബേബി അപ്സര ശിവപ്രസാദ്, ബേബി പഞ്ചമി , ബേബി പല്ലവി 2016
കണ്ണാരം പൊത്തിപ്പൊത്തി ക്രയോൺസ് എം കെ ശ്രീകുമാർ ബേബി ഭദ്ര, ബേബി ശിവാനി, മാസ്റ്റർ ആര്യൻ 2016
സഖിയേ നീയെൻ ക്രയോൺസ് ഡോ എം ഫയാസ് അസീസ്‌ രവിശങ്കർ , കൊല്ലം മോഹൻ 2016