രഞ്ജിത്ത് അമ്പാടി

Ranjith Ambadi

ഏറണാംകുളം ജില്ലയിലെ നോർത്ത് പറവൂരിൽ വേണുഗോപാലിന്റെയും ശൈലജയുടെയും മകനായി ജനിച്ചു. 2000- ത്തിൽ റിലീസ് ചെയ്ത സ്വയംവര പന്തൽ എന്ന ചിത്രത്തിൽ മേക്കപ്പ് അസിസ്റ്റന്റായിട്ടാണ് രഞ്ജിത്ത് സിനിമയിലെത്തുന്നത്. ബ്ലെസ്സിയുടെ 2005- ൽ ബെളെസ്സി സംവിധാനം ചെയ്ത കാഴ്ച്ച- യിലൂടെയാണ്‌ സ്വതന്ത്ര മേക്കപ്പ്‌ ആര്‍ട്ടിസ്റ്റായി സിനിമാരംഗത്ത്‌ സജീവമാകുന്നത്‌. തുടർന്ന് ബൈ ദി പീപ്പിൾ, തന്മാത്ര, ഛോട്ടാ മുംബൈ, അണ്ണൻ തമ്പി, കൽക്കട്ട ന്യൂസ്, പാലേരി മാണിക്യം, ആമേൻ, ഹെലൻ, ആടു ജീവിതം എന്നിവയുൾപ്പെടെ നിരവധി സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക്‌ ചായം തേച്ചു.
മലയാളത്തിന്‌ പുറമെ കടൽ, മരിയാൻ, മാരാ തുടങ്ങിയ തമിഴ്‌ചിത്രങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു.

രഞ്ജിത്ത് അമ്പാടിക്ക് മികച്ച മെയ്ക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അഞ്ച് തവണ ലഭിച്ചിട്ടുണ്ട്. 2004, 2008,2009,2017,2020 വർഷങ്ങളിലാണ് പുരസ്ക്കാരങ്ങൾ ലഭിച്ചത്. 2020- ൽ ഹെലൻ എന്ന ചിത്രത്തിലെ മെയ്ക്കപ്പിന് ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകൻ ബ്ലെസി ചിത്രീകരിച്ച ഡോക്യുമെന്‍ററിയിലും രഞ്ജിത്ത് ഭാഗഭാക്കായി. ഇത് ഗിന്നസ് റെക്കോർഡിന് അദ്ദേഹത്തെ അർഹനാക്കി. രഞ്ജിത്ത് അമ്പാടിയുടെ സഹോദരൻ രതീഷ് അമ്പാടിയും മേയ്ക്കപ്പ് ആർട്ടിസ്റ്റാണ്.

രഞ്ജിത്ത് അമ്പാടിയുടെ ഭാര്യ ലക്ഷ്മി. ഒരു മകൻ യുവ ജിത്ത്.

മേക്കപ്പ്

ചമയം

തലക്കെട്ട് സംവിധാനം വര്‍ഷം
പേട്രിയറ്റ് മഹേഷ് നാരായണൻ 2026
ചിന്ന ചിന്ന ആസൈ വർഷ വാസുദേവ് 2026
അറ്റ് - വെൽക്കം ടു ദി ഡാർക്ക്‌ സൈഡ് ഡോൺ മാക്സ് 2026
അം അഃ തോമസ് കെ സെബാസ്റ്റ്യൻ 2025
തലവര അഖിൽ അനിൽകുമാർ 2025
തയ്യൽ മെഷീൻ സി എസ് വിനയൻ 2025
ആടുജീവിതം ബ്ലെസ്സി 2024
ചിത്തിനി ഈസ്റ്റ് കോസ്റ്റ് വിജയൻ 2024
ബാന്ദ്ര അരുൺ ഗോപി 2023
കള്ളനും ഭഗവതിയും ഈസ്റ്റ് കോസ്റ്റ് വിജയൻ 2023
റാണി ശങ്കർ രാമകൃഷ്ണൻ 2023
അസ്ത്രാ ആസാദ് അലവിൽ 2023
ബുള്ളറ്റ് ഡയറീസ് സന്തോഷ് മണ്ടൂർ 2023
മലയൻകുഞ്ഞ് സജിമോൻ 2022
അറിയിപ്പ്‌ മഹേഷ് നാരായണൻ 2022
പത്തൊൻപതാം നൂറ്റാണ്ട് വിനയൻ 2022
ആർക്കറിയാം സനു ജോൺ വർഗീസ് 2021
നാലാം തൂൺ അജയ് വാസുദേവ് 2021
ജിബൂട്ടി എസ് ജെ സിനു 2021
മാലിക് മഹേഷ് നാരായണൻ 2021

മേക്കപ്പ് അസിസ്റ്റന്റ്

ചമയം അസിസ്റ്റന്റ്

തലക്കെട്ട് സംവിധാനം വര്‍ഷം
സ്വയംവരപ്പന്തൽ ഹരികുമാർ 2000
Submitted 15 years 6 months ago by Kumar Neelakandan.