രഘുപതി

Raghupathi
സംഗീതം നല്കിയ ഗാനങ്ങൾ: 6

സംഗീത സംവിധായകൻ. പാലക്കാടാണ് രഘുപതിയുടെ സ്വദേശം. പാലക്കാട് ഭജന മഠത്തിൽ തുടങ്ങിയതാണ് രഘുപതിയുടെ സംഗീത പഠനം. തുടർന്ന് ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും വെസ്റ്റേൺ ക്ലാസിക്കിൽ ഗിറ്റാറിൽ ബിരുദം നേടി. അതിനുശേഷം ദുബൈയിൽ ഒരു ബ്രിട്ടീഷ് സ്കൂളിൽ സംഗീത വിഭാഗം മേധാവിയായി. ദുബൈയിൽ പരസ്യങ്ങളൂം, ഷോർട്ട് ഫിലിമുകളും, ആൽബങ്ങളും ചെയ്ത് ശ്രദ്ധേയനായി.

സിനിമന്മോഹവുമായി രഘുപതി ദുബൈയിൽ നിന്ന് പോന്ന് ചെന്നൈയിൽ സാലിഗ്രാമത്തിൽ സ്വന്തം സ്റ്റുഡിയോ ആരംഭിച്ചു. പിന്നീട് കൊച്ചിയിലും റെക്കോഡിംഗ് സ്റ്റുഡിയോ ആരംഭിച്ചു. തമിഴിലും മലയാളത്തിലുമായി ഒരു പിടി നല്ല ഗാനങ്ങൾ രഘുപതി ചെയ്തു. രഘുപതി സംഗീതം ചെയ്ത് എം ജി ശ്രീകുമാർ ആലപിച്ച മാഹി എന്ന ചിത്രത്തിലെ "ഓട്ടപാത്രത്തിൽ.. എന്ന ഗാനവും, മൂന്നാം പ്രളയത്തിൽ എന്ന സിനിമയ്ക്കുവേണ്ടി സച്ചിൻ വാരിയർ പാടിയ "പതിയെ വെയിലിന് എന്ന ഗാനവും ജനപ്രീതിയാർജ്ജിച്ചവയാണ്. പുതിയ ഗായക ശബ്ദങ്ങളെ സ്നേഹിയ്ക്കുന്ന രഘുപതി ഇൻസ്റ്റ്രുമെന്റ് ടോൺസിനും പ്രാധാന്യം കൽപ്പിയ്ക്കുന്നു.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
തിരയുന്നു വീണ്ടുമെൻ പത്താം ക്ലാസ്സിലെ പ്രണയം ശശികല വി മേനോൻ ഫ്രാങ്കോ 2019
കാതിലൊരമൃതിൻ പത്താം ക്ലാസ്സിലെ പ്രണയം ശശികല വി മേനോൻ ജ്യോത്സ്ന രാധാകൃഷ്ണൻ , ഫ്രാങ്കോ 2019
മഴപോലെ പെയ്യുന്നു പ്രണയം പത്താം ക്ലാസ്സിലെ പ്രണയം ശശികല വി മേനോൻ ശ്രീജിത്ത് ബാബു 2019
മെല്ലെ കാതിൽ മാഹി ഉഷാന്ത്‌ താവത്ത് വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാർ 2022
മൊഞ്ചേറും രാവിൽ മാഹി ഉഷാന്ത്‌ താവത്ത് വിധു പ്രതാപ്, കൗഷിക് വിനോദ് 2022
വെള്ളമടിച്ചവരെ മാഹി ഉഷാന്ത്‌ താവത്ത് മൃദുല വാര്യർ 2022