പ്രതാപൻ

Prathapan

ചങ്ങനാശ്ശേരി സ്വദേശിയായ പ്രതാപന് ഫോട്ടോഗ്രഫിയുടെ ആദ്യ പാഠങ്ങൾ ലഭിച്ചത് ഫോട്ടോഗ്രാഫറായിരുന്ന മുത്തച്ഛനിൽ നിന്നായിരുന്നു. ചെറുപ്പകാലത്ത് തന്നെ പെയിന്റിംഗിനു നിരവധി സമ്മാനങ്ങൾ നേടിയ പ്രതാപന്, സ്റ്റിൽ ഫോട്ടോഗ്രാഫിയിലും പല സമ്മാനങ്ങളും ലഭിച്ചു. പല വിദേശ നേച്ചർ, ലൈഫ് മാഗസിനുകളിൽ പ്രതാപൻ എടുത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി എസ് നായരുടെ ചിത്രത്തിൽ വിപിൻദാസിന്റെ സഹായിയായാണ് പ്രതാപൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. തുടർന്നു സ്വതന്ത്ര ഛായാഗ്രാഹകൻ ആയത് ശിവപ്രസാദിന്റെ 'സൈരന്ധ്രി' എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ചാമ്പ്യൻ തോമസ്, മൂക്കില്ലാ രാജ്യത്ത്, അന്നക്കുട്ടി കോടമ്പക്കം വിളിക്കുന്നു, അപൂർവം ചിലർ, നഗരത്തിൽ സംസാരവിഷയം, സുന്ദരിക്കാക്ക, ഊട്ടിപ്പട്ടണം, അയലത്തെ അദ്ദേഹം,ആചാര്യൻ, ചകോരം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. ഇടക്കാലത്ത് മിനി സ്കീനിലും സജീവമായിരുന്ന പ്രതാപൻ, സ്കൂട്ടർ, തിരശ്ശീലക്കു പിന്നിൽ, മോഹപക്ഷികൾ, തപസ്യ, കുതിരകൾ തുടങ്ങിയ സീരിയലുകളിലും സഹകരിച്ചു. ഒട്ടനവധി പരസ്യ ചിത്രങ്ങളും, റബ്ബർ ബോർഡ് പോലെയുള്ള സർക്കാർ ഏജൻസികൾക്കു വേണ്ടിയുള്ള പരസ്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
തെക്കേക്കര സൂപ്പർഫാസ്റ്റ് താഹ 2004
മലയാളിമാമനു വണക്കം രാജസേനൻ 2002
നാറാണത്തു തമ്പുരാൻ വിജി തമ്പി 2001
ഇന്ദ്രിയം ജോർജ്ജ് കിത്തു 2000
ഗുരുശിഷ്യൻ ശശി ശങ്കർ 1997
മന്ത്രമോതിരം ശശി ശങ്കർ 1997
ഇന്നലെകളില്ലാതെ ജോർജ്ജ് കിത്തു 1997
ഒരു മുത്തം മണിമുത്തം സാജൻ 1997
ചകോരം എം എ വേണു 1994
ആചാര്യൻ അശോകൻ 1993
അഗ്നിശലഭങ്ങൾ പി ചന്ദ്രകുമാർ 1993
അയലത്തെ അദ്ദേഹം രാജസേനൻ 1992
ഗൃഹപ്രവേശം മോഹൻ കുപ്ലേരി 1992
ഊട്ടിപ്പട്ടണം ഹരിദാസ് 1992
മൂക്കില്ലാരാജ്യത്ത് താഹ, അശോകൻ 1991
സുന്ദരിക്കാക്ക മഹേഷ് സോമൻ 1991
അപൂർവ്വം ചിലർ കലാധരൻ അടൂർ 1991
നഗരത്തിൽ സംസാരവിഷയം തേവലക്കര ചെല്ലപ്പൻ 1991
ചാമ്പ്യൻ തോമസ് റെക്സ് ജോർജ് 1990
സാന്ദ്രം അശോകൻ, താഹ 1990

ക്യാമറ അസോസിയേറ്റ്

അസോസിയേറ്റ് ക്യാമറ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇരുപതാം നൂറ്റാണ്ട് കെ മധു 1987

Assistant Camera

Assistant Camera

തലക്കെട്ട് സംവിധാനം വര്‍ഷം
പാരലൽ കോളേജ് തുളസീദാസ് 1991
Submitted 15 years 6 months ago by danildk.