സച്ചിദാനന്ദൻ പുഴങ്കര

Sachidanandan Puzhankara
എഴുതിയ ഗാനങ്ങൾ: 27
കഥ: 1
സംഭാഷണം: 2
തിരക്കഥ: 2

ഉപ്പത്ത് അമ്മുണ്ണിനായരുടേയും പുഴങ്കര നാണിക്കുട്ടിയമ്മയുടേയും മകനായി 1953 ൽ ജനനം. ചാലക്കുടിപ്പുഴയുടെ തീരത്ത് ഗ്രാമീണപശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന സച്ചിദാനന്ദന്റെ മനസ്സില്‍ ചെറുപ്പംമുതലേ കവിതയുണ്ടായിരുന്നു. മഹാരാജാസ് കോളേജ് എറണാകുളം, വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. സുഹൃത്തായ ജോസ് പെല്ലിശ്ശേരി വഴി തിലകനെ പരിചയപ്പെട്ടതാണ് സിനിമാ ലോകത്തേക്ക് കടന്നു വരാൻ കാരണമായത്. സിബി മലയിലിന്റെ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. ആ ചിത്രത്തിലെ 'വരമഞ്ഞളാടിയ', 'ഒരു കുല പൂ പോലെ' എന്നീ ഗാനങ്ങളും അദ്ദേഹമാണ് എഴുതിയത്. കവിതയിലും സാഹിത്യത്തിലും ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം വളരെ കുറച്ചു ചിത്രങ്ങൾക്കായി മാത്രമേ ഗാനങ്ങൾ എഴുതിയിട്ടുള്ളൂ. ഇഷ്ടത്തിലെ കാണുമ്പോള്‍ പറയാമോ എന്ന ഗാനം ജനശ്രദ്ധ നേടിയ ഗാനമാണ്. കെ. എസ്. ആര്‍. ടി. സിയില്‍ നിന്ന് ഇന്‍സ്പെക്ടറായി വിരമിച്ചു.

ഭാര്യ: എല്‍സി, മക്കള്‍ : നിമ്നഗ, ഇള

അവലംബം: മാതൃഭൂമിയിൽ വന്ന ലേഖനം

കഥ

ചിത്രം സംവിധാനം വര്‍ഷം
പ്രണയവർണ്ണങ്ങൾ സിബി മലയിൽ 1998

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

ഗാനരചന

സച്ചിദാനന്ദൻ പുഴങ്കര എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പ്രണയ ഗാനങ്ങളോടെന്നേ വിട ചൊല്ലി അകലെ മൗനം‌പോൽ ഉമ്പായി ഉമ്പായി
ഒരുകുലപ്പൂപോലെ പ്രണയവർണ്ണങ്ങൾ വിദ്യാസാഗർ സുരേഷ് ഗോപി ശുദ്ധധന്യാസി 1998
പാട്ടുപഠിക്കണെങ്കിൽ പ്രണയവർണ്ണങ്ങൾ വിദ്യാസാഗർ ദേവാനന്ദ്, കോറസ് 1998
വരമഞ്ഞളാടിയ (M) പ്രണയവർണ്ണങ്ങൾ വിദ്യാസാഗർ കെ ജെ യേശുദാസ് കാപി 1998
വരമഞ്ഞളാടിയ രാവിന്റെ പ്രണയവർണ്ണങ്ങൾ വിദ്യാസാഗർ സുജാത മോഹൻ കാപി 1998
കാണുമ്പോൾ പറയാമോ - D ഇഷ്ടം മോഹൻ സിത്താര കെ ജെ യേശുദാസ്, കെ എസ് ചിത്ര യമുനകല്യാണി 2001
കാണുമ്പോൾ പറയാമോ - M ഇഷ്ടം മോഹൻ സിത്താര കെ ജെ യേശുദാസ് യമുനകല്യാണി 2001
ഒരു പൂമഴയിലേയ്ക്കെന്നപോലെ ഗ്രാമഫോൺ വിദ്യാസാഗർ കെ ജെ യേശുദാസ് 2003
തിങ്കള്‍പൊട്ടു തൊട്ട ഫൈവ് ഫിംഗേഴ്‌സ് ബെന്നി ജോൺസൻ ശങ്കർ മഹാദേവൻ 2005
മൂന്നു കാലുള്ളോരു കോക്കാച്ചിയെ ഫൈവ് ഫിംഗേഴ്‌സ് ബെന്നി ജോൺസൻ അഫ്സൽ 2005
ചന്ദനപ്പൊന്‍ സന്ധ്യാനേരം ഫൈവ് ഫിംഗേഴ്‌സ് ബെന്നി ജോൺസൻ കെ ജെ യേശുദാസ് 2005
കരിവളയോ ചങ്ങാതി ഫൈവ് ഫിംഗേഴ്‌സ് ബെന്നി ജോൺസൻ കെ ജെ യേശുദാസ്, സുജാത മോഹൻ ശ്രീരഞ്ജിനി 2005
പച്ചക്കിളി കാട് ഫൈവ് ഫിംഗേഴ്‌സ് ബെന്നി ജോൺസൻ ലഭ്യമായിട്ടില്ല 2005
തപ്പെട് കാറ്റേ കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) ജോൺസൺ കലാഭവൻ മണി, കോറസ് 2006
താളം തുള്ളി കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) ജോൺസൺ മധു ബാലകൃഷ്ണൻ, രാധികാ തിലക്, കോറസ് 2006
ആലിലത്താലി കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) ജോൺസൺ നടേഷ് ശങ്കർ 2006
ജീസസ് കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) ജോൺസൺ ജി വേണുഗോപാൽ, പി വി പ്രീത 2006
തൂമഴയുടെ താളം കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) കൈതപ്രം വിശ്വനാഥ് ബിജു നാരായണൻ, മഞ്ജു മേനോൻ, കോറസ് 2006
ഓരിലകള് കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) ജോൺസൺ സി ജെ കുട്ടപ്പൻ , കോറസ് 2006
ചെമ്പകപ്പൂച്ചെണ്ടുപോലെ നവംബർ റെയിൻ അനൂപ് എസ് നായർ ജി വേണുഗോപാൽ 2007