വിജേഷ് ഗോപാൽ

Vijesh Gopal
Date of Birth:
ചൊവ്വ, 20 November, 1979
സംഗീതം നല്കിയ ഗാനങ്ങൾ: 12
ആലപിച്ച ഗാനങ്ങൾ: 45

Vijesh Gopal

പ്രവാസം, ഹായ്, ഫോട്ടോഗ്രാഫര് , മലബാർ വെഡ്ഡിംഗ്, ഭഗവാൻ,അറബിപ്പൊന്ന് തുടങ്ങിയ സിനിമകളിലെയും, റിലീസ് ചെയ്യാനിരിക്കുന്ന നവാഗതർക്ക് സ്വാഗതം, കാവ്യം , മൌര്യൻ തുടങ്ങിയ സിനിമകളിലെയും പിന്നണി ഗായകനായ വിജേഷ് ഗോപാൽ , ശ്രീ ദേവരാജൽ മാഷിന്റെ ശിഷ്യനാണ്. ദേവരാജൻ മാഷ് പരിചയപ്പെടുത്തിയ " 5 സിങ്ങേഴ്സ് ഓഫ് മില്ലെനിയത്തിലെ ' ഒരു പാട്ടുകാരൻ വിജേഷായിരുന്നു എന്നതിന് പുറമെ, നൂറോളം ഭക്തിഗാന ആൽബങ്ങളിലും , 'കടലേഴും കടന്ന്', 'മനസ്സ് ', 'സസ്നേഹം ' തുടങ്ങി ടെലി സീരിയലുകളിലും കെ പി എസിയുടെ ഉൾപ്പെടെ നാടകങ്ങളിലും പാടിയിട്ടുണ്ട്. പാലക്കാട് എഞ്ചിനീയറിംഗ് കോളേജില് നിന്നും ബി ടെക് മെക്കാനിക്കൽ പാസ്സായ വിജേഷ്, ദുബായ്, ബഹ്റിൻ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ 250 ലേറെ സ്റെജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കാറ്റുവഞ്ചി തുഴഞ്ഞ് കടലേഴും കടന്ന് എസ് രമേശൻ നായർ ജി ദേവരാജൻ
പവിഴം മൂടും സിന്ദൂരച്ചെപ്പ് ( ടെലിഫിലിം ) എസ് രമേശൻ നായർ മനു രമേശൻ
നിറങ്ങളാടുന്നു രാജാ രവിവർമ്മ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
സുഖഭഗന്ധികൾ വിളക്കു വെയ്ക്കും രാജാ രവിവർമ്മ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
സ്വാമിനിയല്ല നീ രാജാ രവിവർമ്മ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
സ്വാമി തൻ ദർശനം അയ്യപ്പാഞ്ജലി 1 എസ് രമേശൻ നായർ ജി ദേവരാജൻ ശങ്കരാഭരണം
ആരാരോ പോരുവതാരോ പ്രണയത്തിന്റെ ദേവരാഗങ്ങൾ ജി കുമാരപിള്ള ജി ദേവരാജൻ
പൂവോടു പൂവടർന്നു പ്രണയത്തിന്റെ ദേവരാഗങ്ങൾ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ
പൊയ്‌പോയ പൊന്നുഷസന്ധ്യകളോർമ്മയിൽ പ്രണയത്തിന്റെ ദേവരാഗങ്ങൾ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
തത്തക്കിളിച്ചുണ്ടൻ ഓണം with ഈണം 2011 ജി നിശീകാന്ത് രാജേഷ് രാമൻ
സർഗ്ഗ സംഗീതമേ... ഓണം with ഈണം 2012 ജി നിശീകാന്ത് വിജേഷ് ഗോപാൽ
തൃപ്പൂണിത്തുറ വാഴും ദേവനു വേദപുരീശൻ ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
എത്ര സുന്ദരൻ വേദപുരീശൻ ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
വേദപുരീ വാസനേ... വേദപുരീശൻ ജി നിശീകാന്ത് ജി നിശീകാന്ത്
ഓംകാര രൂപനേ വേദപുരീശൻ ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
തുയിലുണരൂ... വേദപുരീശൻ ജി നിശീകാന്ത് ജി നിശീകാന്ത്
വേദാകാരം വേദപുരീശൻ ജി നിശീകാന്ത് വിജേഷ് ഗോപാൽ
കണ്ണീർ കടലിൽ* സിംഹക്കുട്ടി(ഗംഗോത്രി-ഡബ്ബിംഗ്) സിജു തുറവൂർ കീരവാണി 2003
ഇത്ര വലിയൊരു ഹായ് ബീയാർ പ്രസാദ് ബി ജെ പ്രകാശ് 2005
നിനവുകളാൽ ഹായ് ബീയാർ പ്രസാദ് ബി ജെ പ്രകാശ് 2005

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
സർഗ്ഗ സംഗീതമേ... ഓണം with ഈണം 2012 ജി നിശീകാന്ത് വിജേഷ് ഗോപാൽ
വേദാകാരം വേദപുരീശൻ ജി നിശീകാന്ത് വിജേഷ് ഗോപാൽ, ദുർഗ്ഗ വിശ്വനാഥ്
നാടുണർന്നൂ.... നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് അനു വി സുദേവ് കടമ്മനിട്ട 2011
ശ്രാവണ സംഗീതമേ-നാദം നാദം - സ്വതന്ത്രസംഗീതശാഖ ജി നിശീകാന്ത് വിജേഷ് ഗോപാൽ 2011
സുഖമോ സുഖമോ പ്രിയനേ നീ പറയൂ അറബിപ്പൊന്ന് വിജയ് നായരമ്പലം ഡോ രശ്മി മധു 2011
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ അറബിപ്പൊന്ന് വിജയ് നായരമ്പലം ജ്യോത്സ്ന രാധാകൃഷ്ണൻ 2011
ഉഷസന്ധ്യതൻ തിരുമാറിൽ ഓണത്തംബുരു ബൈജു ടി വിജേഷ് ഗോപാൽ 2015
ഓംകാരം ഉണരുന്ന ശരണാഭിഷേകം (ആൽബം) ബൈജു ചെങ്ങന്നൂർ വിജേഷ് ഗോപാൽ കാംബോജി 2016
വിളക്ക് കണ്ടു തൊഴാനായ് ശരണാഭിഷേകം (ആൽബം) ബൈജു ചെങ്ങന്നൂർ വിജേഷ് ഗോപാൽ വാചസ്പതി 2016
തൃപ്പൂണിത്തുറയപ്പാ തൃക്കൊടിയേറ്റായി പാലാഴി (ആൽബം) അപ്പൻ തച്ചേത്ത് വിജേഷ് ഗോപാൽ അഠാണ, നാട്ടക്കുറിഞ്ഞി, ആന്ദോളിക, ഭൈരവി 2020
കനകാഭരീ കമനീയവാണീ അപൂർവരാഗകൃതികൾ ജി നിശീകാന്ത് വിജേഷ് ഗോപാൽ പൊന്നി 2020
മാനസമൊരു കോവിലായ് മാറിയാൽ അയ്യപ്പജ്യോതി ആൽബം ഹരി പി നായർ വിജേഷ് ഗോപാൽ ചെഞ്ചുരുട്ടി, നാഥനാമക്രിയ 2020

ബാക്കിംഗ് വോക്കൽ

തലക്കെട്ട് സംവിധാനം വര്‍ഷം
ടേക്ക് ഓഫ് മഹേഷ് നാരായണൻ 2017