രാജീവ് ആലുങ്കൽ

Rajeev Alunkal
Date of Birth:
Friday, 17 August, 1973
എഴുതിയ ഗാനങ്ങൾ: 147

ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി. കടക്കരപ്പള്ളി കണ്ടനാട്ടുവീട്ടില്‍ എസ് മാധവന്‍നായരുടെയും ആർ ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് ജനനം. കടക്കരപ്പള്ളി യു.പി.സ്‌കൂളിലും കണ്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പാണാവള്ളി എന്‍.എസ്.എസ്. ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടര്‍ന്ന് ഐ.ടി.ഐ പഠനത്തിനു ശേഷം ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു. പതിനാലാം വയസ്സിൽ എൻ എസ് എസ്സിന്റെ മുഖപത്രമായ സർവ്വീസസിലാണ് രാജീവിന്റെ കവിത ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഗുരു ശിരോമണി രാഘവ പണിക്കരുടെ കീഴിൽ പത്തു വർഷം സംസ്കൃതവും അഭ്യസിച്ചു. 19-ാം വയസ്സില്‍ ചേര്‍ത്തല ഷൈലജയുടെ 'മാന്ത്രികക്കരടി' എന്ന നാടകത്തിലെ 'സ്‌നേഹസരോവര തീരത്തു നിൽക്കും' എന്ന ഗാനത്തോടെ ഗാനരചനാരംഗത്തു പ്രവേശിച്ചു. തുടര്‍ന്ന് രാജന്‍ പി. ദേവിന്റെ ജൂബിലി, വൈക്കം മാളവിക, കൊല്ലം ചൈതന്യ തുടങ്ങിയ നാടക ട്രൂപ്പുകളിൽ 250ലേറെ നാടകങ്ങള്‍ക്കായി 1000ലധികം ഗാനങ്ങള്‍ എഴുതി. എം.കെ. അര്‍ജുനന്‍, വൈപ്പിന്‍ സുരേന്ദ്രന്‍, ഫ്രാന്‍സിസ് വലപ്പാട്, കലവൂര്‍ ബാലന്‍, ആലപ്പി ഋഷികേശ്, ആലപ്പി വിവേകാനന്ദന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

ജോണി സാഗരികയുടെ 'അത്തം' എന്ന ഓണക്കാസറ്റിന് ഗാനങ്ങളെഴുതിയത് ഒരു വഴിത്തിരിവായി. അത്തം ഹിറ്റായതോടെ തരംഗിണി ഉള്‍പ്പെടെ മലയാളത്തിലെ പല മുന്‍നിര കാസറ്റ് കമ്പനികളുടെയും ആൽബങ്ങൾക്ക് രാജീവ് വരികളെഴുതി. നാടക രംഗത്ത് രാജന്‍ പി. ദേവും പിന്നീട് ജോണി സാഗരികയുമാണ് രാജീവിന് കൂടുതൽ അവസരങ്ങള്‍ നൽകിയത്. ജോണി സാഗരികയാണ് രാജീവിന് സിനിമയിലേക്കുള്ള വഴി തുറന്നത്. ജോണി സാഗരിക നിര്‍മ്മിച്ച "ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും വരികളെഴുതിയത് രാജീവായിരുന്നു. അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2012ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് (മൂന്നു പ്രാവശ്യം ), ആശാൻ - ഭാരതി ദേശീയ സാഹിത്യ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി നാടകം - ആൽബം - സിനിമാ മേഘലകളിലായി 4200 ഗാനങ്ങൾ രചിച്ചതിന് 2021 ൽ URF നാഷണൽ റെക്കോർഡ് ലഭിച്ചു. കേരള സർക്കാർ നിയന്ത്രണത്തിലുള്ള പല്ലന കുമാരാനാശാൻ സ്മാരകത്തിൻ്റെ ചെയർമാൻ ആയി സേവനമനുഷ്ഠിച്ചു വരുന്നു . എ ആര്‍ റഹ്മാന്‍ താജ്മഹലിന്റെ പശ്ചാത്തലത്തില്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലുള്ള 'വണ്‍ ലൗ' എന്ന പ്രണയസംഗീതശില്‍പ്പം ഒരുക്കിയപ്പോൾ അതിലെ മലയാളം വരികളെഴുതുവാനുള്ള അവസരം രാജീവിനെ തേടിയെത്തി. ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും ടെലിവിഷന്‍ സീരിയല്‍ഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ

ഗാനരചന

രാജീവ് ആലുങ്കൽ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് ഇഷ്ടമാണ് വിജയ് കരുൺ ബിജു നാരായണൻ
പനിനീരിലഞ്ഞി പറഞ്ഞുതന്നു ലളിതഗാനങ്ങൾ റെജു ജോസഫ് റെജു ജോസഫ്
സാമവേദം നാവിലുണർത്തിയ സ്വാമിയേ സ്വാമി അയ്യപ്പൻ - ആൽബം എം ജി ശ്രീകുമാർ എം ജി ശ്രീകുമാർ
കണ്ണിലുടക്കിയ കാന്താരിപ്പെണ്ണ് രാക്കിളിപ്പാട്ട് വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ 2000
രാപ്പാടിപ്പക്ഷീ ഇതിലേ രാക്കിളിപ്പാട്ട് വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ 2000
മഴപെയ്തു തോർന്ന നിലാവിൽ രാക്കിളിപ്പാട്ട് വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ 2000
മുന്തിരി വാവേ ഹരിഹരൻ പിള്ള ഹാപ്പിയാണ് സ്റ്റീഫൻ ദേവസ്സി കെ ജെ യേശുദാസ്, കെ എസ് ചിത്ര, ബിജു നാരായണൻ 2003
മായാമയൂരി ഏതോ കിനാവിൽ ഹരിഹരൻ പിള്ള ഹാപ്പിയാണ് സ്റ്റീഫൻ ദേവസ്സി എം ജി ശ്രീകുമാർ 2003
അമ്പാടിപ്പൂവേ നില്ല് (Male) ഹരിഹരൻ പിള്ള ഹാപ്പിയാണ് സ്റ്റീഫൻ ദേവസ്സി ബിജു നാരായണൻ 2003
അമ്പാടിപ്പൂവേ നില്ല് (female) ഹരിഹരൻ പിള്ള ഹാപ്പിയാണ് സ്റ്റീഫൻ ദേവസ്സി കെ എസ് ചിത്ര, ജ്യോത്സ്ന രാധാകൃഷ്ണൻ 2003
തള്ള് തള്ള് ഹരിഹരൻ പിള്ള ഹാപ്പിയാണ് സ്റ്റീഫൻ ദേവസ്സി എം ജി ശ്രീകുമാർ, കോറസ് 2003
തിങ്കൾ നിലാവിൽ ഹരിഹരൻ പിള്ള ഹാപ്പിയാണ് സ്റ്റീഫൻ ദേവസ്സി പി ജയചന്ദ്രൻ, സുജാത മോഹൻ 2003
പുലരികൾ ചിറകണിയും ഹരിഹരൻ പിള്ള ഹാപ്പിയാണ് സ്റ്റീഫൻ ദേവസ്സി കലാഭവൻ ജിമ്മി 2003
തേങ്ങുന്നതാരോ രാപ്പാടിക്കാറ്റോ പ്രണയമായ് രാജ് കോട്ടി കെ എസ് ചിത്ര 2004
അയാം വെരി സോറി പ്രണയമായ് രാജ് കോട്ടി അഫ്സൽ 2004
അല്ലിയിളം കിളിയേ മാമ്പഴക്കാലം എം ജയചന്ദ്രൻ എം ജയചന്ദ്രൻ 2004
ചൊരീ ചൊരീ* മൊണാലിസ സന്ദീപ് ചൗധരി ശോഭ ബാലമുരളി, റിനേഷ് വിൻസന്റ് 2004
ചങ്കെടുത്തു കാട്ടിയാല്‍* വാണ്ടഡ് സഞ്ജീവ് ലാൽ അൻവർ സാദത്ത് 2004
കല്ലായിപ്പുഴ കടവിലിന്നു* വാണ്ടഡ് സഞ്ജീവ് ലാൽ വിനീത് ശ്രീനിവാസൻ, അപർണ 2004
മിഴിത്താമാരപ്പൂവില്‍* വാണ്ടഡ് സഞ്ജീവ് ലാൽ എം ജി ശ്രീകുമാർ, അപർണ 2004
Submitted 17 years 4 months ago by Jayakrishnantu.
Contributors:
ContributorsContribution
രാജീവ് ആലുങ്കലിന്റെ പുതിയ ചിത്രം ലഭ്യമാക്കി, ബയോഡാറ്റയിൽ കൂട്ടിച്ചേർക്കലിനുള്ള വിവരങ്ങൾ തന്നു