ജ്യോത്സ്ന രാധാകൃഷ്ണൻ

Jyotsna Radhakrishnan
Date of Birth:
Friday, 5 September, 1986
ആലപിച്ച ഗാനങ്ങൾ: 164

രാധാകൃഷ്ണന്റെയും ഗിരിജയുടെയും മകളായി 1986ല്‍ സെപ്തംബർ 5 ന് കുവൈത്തിൽ ജനിച്ചു. പിന്നീട് അബുദാബിയിലും തൃശൂര്‍ ഭാരതീയ വിദ്യാഭവനിലും ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടർന്ന് വിദൂര പഠനത്തിലൂടെ ബിരുദവും നേടി. ചെറുപ്പം മുതൽ തന്നെ ജ്യോത്സ്ന ഗുരു മാങ്ങാട് നടേശന്റെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. ഗുരു ദിനേശ് ദേവദാസിന്റെ കീഴിൽ ആയിരുന്നു ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.
പുതുതലമുറ ഗായികമാരില്‍ ഏറെ ശ്രദ്ധേയയായ ജ്യോത്സ്ന, മോഹന്‍ സിത്താര സംഗീതം നല്‍കിയ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കം കേട്ടെടി എന്ന ഗാനം പാടിക്കൊണ്ടാണ് മലയാള സിനിമയിൽ എത്തുന്നത്. എന്നാല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ്‌ എന്ന ഗാനമാണ്‌ ജ്യോത്സ്നയുടെ കരിയറില്‍ വഴിത്തിരിവായത്‌. സ്വപ്‌നക്കൂട് എന്ന സിനിമയിലെ കറുപ്പിനഴക്‌, മനസ്സിനക്കരെ എന്ന ചിത്രത്തിലെ മെല്ലെയൊന്നു, പെരുമഴക്കാലത്തിലെ മെഹ്‌റുബാ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ജ്യോത്സ്നയ്ക്ക് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിലും ഇരുനൂറിൽ അധികം ആല്‍ബങ്ങളിലും ജ്യോത്സ്ന പാടിയിട്ടുണ്ട്‌. ഇനി വരുമോ, കൃഷ്ണ -ദി എറ്റെണൽ തുടങ്ങിയ ആൽബങ്ങൾ ജ്യോത്സ്ന തന്നെ ഈണം നൽകിയവയാണ്.
എഞ്ചിനീയർ ആയ ഭർത്താവ് ശ്രീകാന്തിനും മകനുമൊപ്പം കൊച്ചിയിൽ ആണ് ജ്യോത്സ്ന താമസിക്കുന്നത്. ഫേസ്ബുക്ക് പേജ്

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഇത്രമേൽ‍ എന്തേ ഒരിഷ്ടം ഇനിയെന്നും എം ജയചന്ദ്രൻ
എന്റെ മുഖം വാടിയാൽ ക്രിസ്തീയ ഗാനങ്ങൾ
മേലേ മാനത്ത് താരകൾ ചെമ്പകമേ രാജാ രാഘവൻ ശ്യാം ധർമ്മൻ
സൂര്യനെ പുൽകും കരിമേഘ കള്ളിയല്ലേ നീ ആൽബം സോങ്‌സ്
കൺകുളിരെക്കണ്ടുകാല്ക്കൽ പത്മതീർത്ഥം (Vol. 1 & 2) ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
കുഞ്ഞന്റെ പെണ്ണിനു്‌ (D കുഞ്ഞിക്കൂനൻ യൂസഫലി കേച്ചേരി മോഹൻ സിത്താര 2002
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (F) നമ്മൾ കൈതപ്രം മോഹൻ സിത്താര 2002
അമ്പാടിപ്പൂവേ നില്ല് (female) ഹരിഹരൻ പിള്ള ഹാപ്പിയാണ് രാജീവ് ആലുങ്കൽ സ്റ്റീഫൻ ദേവസ്സി 2003
വൺ പ്ലസ് വൺ കസ്തൂരിമാൻ കൈതപ്രം ഔസേപ്പച്ചൻ 2003
മാഷെ എടോ മാഷേ കേരളാഹൗസ് ഉടൻ വില്പനയ്ക്ക് ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 2003
പച്ച പച്ചപ്പളുങ്കേ കൊച്ചുപിച്ചു മുല്ലവള്ളിയും തേന്മാവും ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 2003
മായാ സന്ധ്യേ പോയ് വരാം സ്വപ്നക്കൂട് കൈതപ്രം മോഹൻ സിത്താര 2003
കറുപ്പിനഴക് സ്വപ്നക്കൂട് കൈതപ്രം മോഹൻ സിത്താര 2003
കസ്തൂരിക്കുറി തൊട്ട് - F സ്വപ്നം കൊണ്ടു തുലാഭാരം എസ് രമേശൻ നായർ ഔസേപ്പച്ചൻ 2003
പാതിര നിലാവും (F) ചൂണ്ട യൂസഫലി കേച്ചേരി മോഹൻ സിത്താര 2003
പറന്നു പറന്നു ചൂണ്ട യൂസഫലി കേച്ചേരി മോഹൻ സിത്താര 2003
പാതിര നിലാവും (ഡ്യൂയറ്റ് ) ചൂണ്ട യൂസഫലി കേച്ചേരി മോഹൻ സിത്താര 2003
മെല്ലെയൊന്നു പാടി മനസ്സിനക്കരെ ഗിരീഷ് പുത്തഞ്ചേരി ഇളയരാജ പഹാഡി 2003
ഗുജറാത്തി കാൽത്തള (F) പുലിവാൽ കല്യാണം കൈതപ്രം ബേണി-ഇഗ്നേഷ്യസ് സിന്ധുഭൈരവി 2003
ഗുജറാത്തി കാൽത്തള കെട്ടിയ പുലിവാൽ കല്യാണം കൈതപ്രം ബേണി-ഇഗ്നേഷ്യസ് സിന്ധുഭൈരവി 2003