കെ ജി വിജയൻ

K G Vijayan
Date of Birth:
Thursday, 6 December, 1934
Date of Death:
തിങ്കൾ, 9 January, 1989
ജയവിജയ
സംഗീതം നല്കിയ ഗാനങ്ങൾ: 38
ആലപിച്ച ഗാനങ്ങൾ: 11
കഥ: 1

1934 ഡിസംബർ 6 നു കോട്ടയത്ത് ഗോപാലൻ തന്ത്രിയുടെയും നാരായണി അമ്മയുടെയും മകനായി ജനിച്ചു. ഇരട്ട സഹോദരൻ ജയൻ. പതിനാറാം വയസ്സിൽ സംഗീത പഠനം ആരംഭിച്ചു. രാമൻ ഭാഗവതരും മാവേലിക്കര രാധാകൃഷ്ണ അയ്യരുമായിരുന്നു ആദ്യകാല ഗുരുക്കന്മാർ. പിന്നീട് സ്വാതി തിരുന്നാൾ മ്യൂസ്സിക് അക്കാദമിയിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ ഗാനഭൂഷണം പരീക്ഷ പാസായി.
.

1964 മുതൽ 10 വർഷത്തോളം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലാണ് കർണ്ണാടക സംഗീതം അഭ്യസിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കാൻ ഡോ.ബാലമുരളീകൃഷ്ണ എത്തിയപ്പോൾ അദ്ദേഹത്തെ പോയി കണ്ടു. പിന്നീട് 6 വർഷത്തോളം അദ്ദേഹത്തോടൊപ്പം സംഗീതം അഭ്യസിച്ചു. വിജയനെയും സഹോദരൻ ജയനെയും " ജയ വിജയ " ആക്കി മാറ്റിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ജോസ് പ്രകാശ് അഭിനയിച്ച "പ്രിയ പുത്രൻ " എന്ന നാടകത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജയവിജയന്മാരായിരുന്നു. നൂറുകണക്കിനു ഭക്തിഗാന ആൽബങ്ങളിൽ പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. ഭക്തിയും സംഗീതവും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സംഗീത രംഗത്തെ അപൂർവ ഇരട്ടകളാണ് ജയ വിജയന്മാർ.

ഏകദേശം മുപ്പതോളം സിനിമകൾക്ക് ജയനും വിജയനും ചേർന്ന് സംഗീതം നൽകി 1968 -ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചിത്രത്തിലൂടെയാണു അവർ സിനിമാരംഗത്തെത്തിയത്. നിറകുടം എന്ന ചിത്രത്തിലെ "നക്ഷത്രദീപങ്ങൾ തിളങ്ങി.. എന്ന ഗാനമായിരുന്നു ജയവിജയന്മാർ സംഗീതം നൽകിയവയിൽ ഏറ്റവും ജനപ്രിയമായത്.

ജയ വിജയന്മാർ സംഗീതം നൽകിയ ഭക്തിഗാനം ആദ്യമായി പാടിയത് പി ലീലയാണു."ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ... എന്ന ഗാനം ഏറെ പ്രശസ്തമായിരുന്നു. എച്ച് എം വി റെക്കോഡിംഗ് സ്റ്റുഡിയോ ജനറൽ മാനേജർ തങ്കയ്യയുടെ നിർദ്ദേശപ്രകാരമാണ് ഭക്തിഗാനങ്ങൾ ജയവിജയന്മാർ തന്നെ പാടിത്തുടങ്ങിയത്. ഇതിനു ശേഷം ഇരുവരും ചേർന്നു പാടിയ "ശ്രീകോവിൽ നട തുറന്നൂ.. എന്ന ഗാനവും ഏറെ പ്രശസ്തമായി.പിന്നീട് തുടരെ തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഭൂമിയിലെ മാലാഖ മുതൽ മുപ്പതോളം മലയാളം തമിഴ് സിനിമകൾക്കും ജയവിജയ സംഗീതം നൽകി.

ജയനും വിജയനും ചേർന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച് " ചെമ്പൈ- സംഗീതവും ജീവിതവും " എന്ന പുസ്തകം രചിച്ചിട്ടുണ്ട്. 1989 -ൽ കെ ജി വിജയൻ അന്തരിച്ചു. കെ ജി ജയന്റെ തിരുവാഭരണം എന്ന ആൽബത്തിൽ സഹോദരൻ വിജയന്റെ സ്വരത്തിൽ കൂടി അദ്ദേഹം പാടിയിരുന്നു.

ലഭിച്ച പുരസ്കാരങ്ങൾ
സംഗീത നാടക അക്കാഡമി അവാർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ " കലാരത്നം " ഭക്തിസംഗീത സമ്രാട്ട്, തത്ത്വമസി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക

കഥ

ചിത്രം സംവിധാനം വര്‍ഷം
എനിക്കു വിശക്കുന്നു പി ഭാസ്ക്കരൻ 1983

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
എനിക്കു വിശക്കുന്നു പി ഭാസ്ക്കരൻ 1983

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മാമല വാഴും അയ്യപ്പസുപ്രഭാതം തിരുവാർപ്പു പുരുഷോത്തമൻ കെ ജി ജയൻ, കെ ജി വിജയൻ
ശരണം ശരണം ശബരിമല ശ്രീ ധർമ്മശാസ്താ ശ്രീകുമാരൻ തമ്പി കെ ജി വിജയൻ, കെ ജി ജയൻ 1970
ത്രിപുരസുന്ദരീ നടനം ശബരിമല ശ്രീ ധർമ്മശാസ്താ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1970
എല്ലാം എല്ലാം ശബരിമല ശ്രീ ധർമ്മശാസ്താ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1970
മുദകരാത്ത മോദകം ശബരിമല ശ്രീ ധർമ്മശാസ്താ ശങ്കരാചാര്യർ വി ദക്ഷിണാമൂർത്തി 1970
ശബ്ദസാഗരനന്ദിനിമാരേ ഇനി ഒരു ജന്മം തരൂ വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ 1972
ശ്രീകോവിൽ നട തുറന്നൂ ശരണമയ്യപ്പ (ആൽബം ) കൈപ്പള്ളി കൃഷ്ണപിള്ള കെ ജി വിജയൻ, കെ ജി ജയൻ ആരഭി 1975
ശ്രീശബരീശ്വര ആദിപരാൽപ്പരാ ശബരിമല അയ്യപ്പന്‍ (ആല്‍ബം) തുളസീവനം കെ ജി വിജയൻ, കെ ജി ജയൻ 1976
ഒന്നേ ഒന്ന് എനിക്കു വിശക്കുന്നു പി ഭാസ്ക്കരൻ കെ ജി വിജയൻ, കെ ജി ജയൻ 1983
നീലമേഘവര്‍ണ്ണ കണ്ണാ കൃഷ്ണഗാഥ - ആൽബം ബിച്ചു തിരുമല ബിച്ചു തിരുമല 1985

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
പടിപൂജ കഴിഞ്ഞു അയ്യപ്പഭക്തിഗാനങ്ങൾ എസ് രമേശൻ നായർ കെ ജെ യേശുദാസ്
മാമല വാഴും അയ്യപ്പസുപ്രഭാതം തിരുവാർപ്പു പുരുഷോത്തമൻ കെ ജി വിജയൻ, കെ ജി ജയൻ
ബ്രാഹ്മമുഹൂർത്തത്തിൽ ഭജഗോവിന്ദം ബിച്ചു തിരുമല കെ ജെ യേശുദാസ്
മുള്‍മുടിചൂടിയ നാഥാ ഭൂമിയിലെ മാലാഖ വർഗീസ് വടകര എസ് ജാനകി 1965
കഴിഞ്ഞ സംഭവങ്ങൾ കുരുതിക്കളം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1969
വിരുന്നൊരുക്കി കാത്തിരുന്നു കുരുതിക്കളം പി ഭാസ്ക്കരൻ എസ് ജാനകി 1969
എന്തറിഞ്ഞു മണിവീണ പാവം കുരുതിക്കളം പി ഭാസ്ക്കരൻ പി സുശീല 1969
കാലമൊരു കാളവണ്ടിക്കാരന്‍ കുരുതിക്കളം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1969
ശരണം ശരണം ശബരിമല ശ്രീ ധർമ്മശാസ്താ ശ്രീകുമാരൻ തമ്പി കെ ജി വിജയൻ, കെ ജി ജയൻ 1970
ശ്രീകോവിൽ നട തുറന്നൂ ശരണമയ്യപ്പ (ആൽബം ) കൈപ്പള്ളി കൃഷ്ണപിള്ള കെ ജി വിജയൻ, കെ ജി ജയൻ ആരഭി 1975
ശ്രീശബരീശ്വര ആദിപരാൽപ്പരാ ശബരിമല അയ്യപ്പന്‍ (ആല്‍ബം) തുളസീവനം കെ ജി വിജയൻ, കെ ജി ജയൻ 1976
ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ നിറകുടം ബിച്ചു തിരുമല കെ ജെ യേശുദാസ്, ബി സാവിത്രി 1977
സ്വർണ്ണത്തിനെന്തിനു ചാരുഗന്ധം നിറകുടം ബിച്ചു തിരുമല പി സുശീല ഖരഹരപ്രിയ 1977
മണ്ണിനെ പങ്കിടുന്നു നിറകുടം ബിച്ചു തിരുമല കെ ജെ യേശുദാസ് 1977
ജീവിതമെന്നൊരു തൂക്കുപാലം നിറകുടം ബിച്ചു തിരുമല കെ ജെ യേശുദാസ് മധ്യമാവതി 1977
നക്ഷത്രദീപങ്ങൾ തിളങ്ങി നിറകുടം ബിച്ചു തിരുമല കെ ജെ യേശുദാസ് ഗൗരിമനോഹരി, ശങ്കരാഭരണം, ആഭോഗി 1977
പാലാഴിത്തിരമേലെ നീരാടിയെത്തുന്ന സൂര്യകാന്തി ഡോ പവിത്രൻ പി ജയചന്ദ്രൻ 1977
ശിലായുഗം മുതല്‍ വഴിതേടുന്നു സൂര്യകാന്തി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1977
മാനത്താരേ വിത്തെറിഞ്ഞു സൂര്യകാന്തി ഡോ പവിത്രൻ എസ് ജാനകി, പി ജയചന്ദ്രൻ 1977
കരയെ നോക്കി കടലലറുന്നൂ സൂര്യകാന്തി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1977