ഗിരീഷ് പുത്തഞ്ചേരി

Gireesh Puthancheri
Date of Birth:
തിങ്കൾ, 1 May, 1961
Date of Death:
Wednesday, 10 February, 2010
എഴുതിയ ഗാനങ്ങൾ: 1,346
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 1
കഥ: 7
സംഭാഷണം: 3
തിരക്കഥ: 4

കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം. ജ്യോതിഷം, വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായ പുളിക്കൂൽ കൃഷ്ണൻ പണിക്കരുടെയും കർണ്ണാടക സംഗീതവിദുഷിയായ മീനാക്ഷിയമ്മയുടെയും മകനായി 1961 മെയ് 1 -ന് ജനിച്ചു. വിക്കിപീഡിയ ഉൾപ്പെടെ ഓൺലൈൻ സേർച്ചിൽ പലയിടത്തും 1959 എന്ന തെറ്റായ ജനനവർഷമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗിരീഷ് പുത്തഞ്ചേരി ഗവണ്മെന്റ് എൽ പി സ്ക്കൂൾ,മൊടക്കല്ലൂർ AUP സ്ക്കൂൾ, പാലോറ ഹൈസ്കൂൾ, ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആകാശവാണിയുടെ വിവിധ നിലയങ്ങൾക്ക് ലളിതഗാനങ്ങളെഴുതിക്കൊണ്ടുള്ള തുടക്കം. H M V , രംഗിണി തുടങ്ങിയ റെക്കോഡിംഗ് കമ്പനികൾക്കു വേണ്ടിയും ടി വി ചാനലുകൾക്കു വേണ്ടിയും ഒട്ടേറെ ഗാനങ്ങളെഴുതി.

എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ദേവാസുരത്തിലെ 'സൂര്യകിരീടം വീണുടഞ്ഞു' എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറിയതോടെ മലയാള സിനിമാ ഗാനശാഖയിലും ഗിരീഷ് പുത്തഞ്ചേരി എന്ന പേരു സൂപ്പര്‍ഹിറ്റായി. എ.ആര്‍. റഹ്മാന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഇളയരാജ, രവീന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഈണങ്ങൾക്ക് ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതി.

നിലാവിന്റെ നീലഭസ്മ..(അഗ്നിദേവന്‍-1995), പിന്നെയും പിന്നെയും..(കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്-1997), കനകമുന്തിരികള്‍..(പുനരധിവാസം-1999), ആകാശ ദീപങ്ങള്‍ സാക്ഷി..(രാവണപ്രഭു-2001), കാര്‍മുകില്‍ വര്‍ണ്ണന്റെ..(നന്ദനം-2002), ഉറങ്ങാതെ രാവുറങ്ങീല..(ഗൗരീശങ്കരം-2003), കണ്ണും നട്ട് കാത്തിരുന്നിട്ടും..(കഥാവശേഷന്‍-2004) എന്നീ ഗാനങ്ങളാണ് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്.

അദ്ദേഹം ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചത് അന്തരിച്ച സംഗീത സവിധായകന്‍ രവീന്ദ്രനുമായി ചേര്‍ന്നാണ്. 'മനസ്സിന്‍ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളിപോല്‍, വെറുതേ പെയ്തുനിറയും രാത്രിമഴയാമോര്‍മകള്‍' അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിനുവേണ്ടി രവീന്ദ്രന്റെ സംഗീതത്തില്‍ അദ്ദേഹം എഴുതിയ ഈ വരികള്‍ മഴയെക്കുറിച്ചു സിനിമയ്ക്കു വേണ്ടി എഴുതിയ ആദ്യ വരികളായിരുന്നു. മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍, 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം), 'ദീനദയാലോ രാമാ, 'മനസ്സിന്‍ മണിച്ചിമിഴില്‍ (അരയന്നങ്ങളുടെ വീട്), 'ഹരിമുരളീരവം, 'പാടീ തൊടിയിലേതോ (ആറാം തമ്പുരാന്‍), 'മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി, 'കാര്‍മുകില്‍വര്‍ണന്റെ ചുണ്ടില്‍, 'ഗോപികേ, 'മനസ്സില്‍ മിഥുനമഴ (നന്ദനം), 'എന്തേ മുല്ലേ പൂക്കാത്തൂ (പഞ്ചലോഹം) തുടങ്ങി ഒരുപാടു ഗാനങ്ങള്‍ ഒരുമിച്ചൊരുക്കിയിട്ടുണ്ട്.
മുന്നൂറിൽ പരം ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റിന്റെ പുരസ്കാരം ലഭിച്ചു. ഒട്ടനവധി അവാർഡുകൾ വേറെയും. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർക്കു പുറമേ ലതാ മങ്കേഷ്കർ, എ ആർ റഹ്മാൻ, ഇളയ രാജ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു. മേലേപ്പറമ്പിൽ ആൺ വീട് എന്ന ചിത്രത്തിനു കഥയും, കിന്നരിപ്പുഴയോരം പല്ലാവൂർ ദേവനാരായണൻ , വടക്കും നാഥൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ - സംഭാഷണവും രചിച്ചു. ഷഡ്ജം , തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.

ഭാര്യ :ബീന , മക്കൾ : ജിതിൻ കൃഷ്ണൻ , ദിനനാഥ്,

വിലാസം : തുളസീദളം. കാരപ്പറമ്പ് പി ഒ, കോഴിക്കോട് - 10

2010 ഫെബ്രുവരി 10ന് പക്ഷാഘാതത്തെ തുടര്‍ന്നു അന്തരിച്ചു.

സംഭാഷണം എഴുതിയ സിനിമകൾ

ആലപിച്ച ഗാനങ്ങൾ

ഗാനരചന

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പ്രണയിനി ഞാൻ നിൻ അകലെ (ആൽബം) എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
ശാരോണിലെ ശിശിരമേ അകലെ (ആൽബം) എം ജയചന്ദ്രൻ വിധു പ്രതാപ്, പി വി പ്രീത
ആരാരുമറിയാതെ അവളുടെ നെറുകയിൽ അകലെ (ആൽബം) എം ജയചന്ദ്രൻ പി ജയചന്ദ്രൻ
പ്രിയപ്പെട്ട ഡിസംബർ അകലെ (ആൽബം) എം ജയചന്ദ്രൻ എം ജയചന്ദ്രൻ
മഞ്ഞിൻ തണുപ്പുള്ള അജപാലകൻ ജിമ്മി കെ ആന്റണി ബിജു നാരായണൻ
കണ്ണാടിക്കൊലുസേ മഞ്ഞോലും മനസ്സേ കാമ്പസ് (ആൽബം) എം ജയചന്ദ്രൻ കെ എസ് ചിത്ര
ഭാരതപ്പുഴയുടെ തീരം ഗാനപൗർണ്ണമി ( എച്ച് എം വി ) രഘു കുമാർ പി ജയചന്ദ്രൻ ശുദ്ധസാവേരി
ചന്ദനച്ചാന്തു തൊട്ട ചിത്രലേഖ തേജ് മെർവിൻ അരുൺകുമാർ
ബലിയായ് തിരുമുൻപിൽ തിരുവചനം ടോമിൻ ജെ തച്ചങ്കരി കെ ജെ യേശുദാസ്
പകൽ വാഴുമാദിത്യൻ ദൂരദർശൻ പാട്ടുകൾ എം ജയചന്ദ്രൻ ബിജു നാരായണൻ, കെ എസ് ചിത്ര
കേളീ മുരളികയിൽ ദൂരദർശൻ പാട്ടുകൾ എം ജയചന്ദ്രൻ കെ എസ് ചിത്ര
വലം‌പിരി ചുരുൾമുടി ദൂരദർശൻ പാട്ടുകൾ എം ജയചന്ദ്രൻ ജി വേണുഗോപാൽ
കര്‍ണികാര തീരങ്ങള്‍ ദൂരദർശൻ പാട്ടുകൾ എം ജയചന്ദ്രൻ ജി വേണുഗോപാൽ
പൂത്തിരുവാതിര തിങ്കൾ ദൂരദർശൻ പാട്ടുകൾ എം ജയചന്ദ്രൻ കെ എസ് ചിത്ര
സഹസ്ര കലശാഭിഷേകം നറുവെണ്ണക്കണ്ണൻ രവീന്ദ്രൻ നിഖിൽ മേനോൻ രേവതി
കണ്ണാടി ചില്ലോലും കണി പമ്പ പമ്പ എം ജി ശ്രീകുമാർ എം ജി ശ്രീകുമാർ
ശ്രാവണ പുലരിയിലെ പമ്പ എം ജി ശ്രീകുമാർ എം ജി ശ്രീകുമാർ
ചന്ദനം കാണുമ്പോൾ പൂന്താനപ്പാന എം ജി ശ്രീകുമാർ എം ജി ശ്രീകുമാർ
ഒരു സ്നേഹസൂര്യനായ് വിരിയുന്ന ഹൃദയം.. മിനുക്കം കെ വി അബൂട്ടി കെ ജെ യേശുദാസ്
വെറുമൊരു മുളം തണ്ടിൽ ലളിതഗാനങ്ങൾ നടേഷ് ശങ്കർ എം ജി ശ്രീകുമാർ