കണ്ണൂർ രാജൻ

Kannur Rajan
Date of Birth:
Thursday, 7 January, 1937
Date of Death:
Friday, 7 April, 1995
സംഗീതം നല്കിയ ഗാനങ്ങൾ: 182
ആലപിച്ച ഗാനങ്ങൾ: 1

കണ്ണൂർ ജില്ലയിലെ എടക്കാട് സ്ഥലത്തെ നിർദ്ധന കുടുംബത്തിലാണു ജനനം.
കോഴിക്കോട് ആള്‍ ഇന്ത്യാ റേഡിയോയിലെ 'കാഷ്വല്‍ ആര്‍ട്ടിസ്റ്റ്' ആയിരുന്നു.
1974ൽ "മിസ്റ്റർ സുന്ദരി" എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതിയ വരികൾക്ക് ഈണമിട്ടുകൊണ്ടാണ് കണ്ണൂർ രാ‍ജൻ മലയാള സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്.

എന്തിനെന്നെ വിളിച്ചു നീ വീണ്ടും, ദേവീക്ഷേത്രനടയിൽ, പീലിയേഴും വീശിവാ,, തുഷാരബിന്ദുക്കളേ, നിമിഷം സുവർണനിമിഷം, വീണപാടുമീണമായി, എന്നീ ഹിറ്റു ഗാനങ്ങൾക്ക് ഒപ്പം നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ "നാദങ്ങളായ് നീ വരൂ", "ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ" എന്നിവയും, "ചിത്രം" എന്ന സിനിമയിലെ "പാടം പൂത്തകാലം" "ഈറൻ മേഘം", "ദുരെക്കിഴക്കുദിയ്ക്കും" തുടങ്ങിയ ഗാനങ്ങളും, തരംഗിണിയുടെ ചില ആൽബങ്ങളും കണ്ണൂർ രാജനെ മലയാളിയുടെ മനസിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാക്കി നിർത്തുന്നു.

അക്കാലത്ത് മലയാളത്തിലെ ഒട്ടുമിക്ക രചയിതാക്കളും ഗായികാ ഗായകരുമായി സഹകരിക്കാൻ ഭാഗ്യം സൃഷ്ടിച്ച സംഗീത സംവിധായകരിൽ ഒരാളാണ് കണ്ണൂർ രാജൻ.
"പാറ"എന്ന ചിത്രത്തിന്റെ ടൈറ്റീൽ സോംഗായ "അരുവികള്‍ ഓളം തല്ലും താഴ്വരയില്‍..." എന്ന ഗാനം കണ്ണൂർ രാജന്റെ സംഗീതത്തിൽ പാടീയിരിക്കുന്ന്ത് ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംഗീത സംവിധായകൻ ഇളയരാജയാൺ`.

തന്റെ അൻപത്തെട്ടാം വയസിൽ 1995 ഏപ്രിൽ 7ന് ചെന്നൈയിൽ "കൊക്കരക്കോ" എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് കണ്ണൂർ രാജൻ അന്തരിച്ചു.

ഭാര്യ, മൂന്ന് മക്കൾ. പ്രമുഖ സംഗീതസംവിധായകനും ഗായകനുമായ ശരത്തിന്റെ ഭാര്യാ പിതാവു കൂടിയാണൂ രാജൻ.

നിർമ്മാണം

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ദശരഥ രാജാവിന് ചൂണ്ടക്കാരി കണ്ണൂർ രാജൻ 1977

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മുന്നാറിലെ കുളിരേ രാഗമാധുരി സന്തോഷ്‌കുമാർ കായംകുളം (മോനു) കെ ജെ യേശുദാസ്
പുളിയിരക്കല ഒന്നര ചുറ്റി രാഗമാധുരി സന്തോഷ്‌കുമാർ കായംകുളം (മോനു) വാണി ജയറാം
മാൻ‌പേട ഞാനൊരു മാൻപേട മിസ്റ്റർ സുന്ദരി വയലാർ രാമവർമ്മ പ്രേമ, യശോദ 1974
ഉന്മാദം എന്തൊരുന്മാദം മിസ്റ്റർ സുന്ദരി വയലാർ രാമവർമ്മ കെ പി ബ്രഹ്മാനന്ദൻ, യശോദ 1974
ഹണിമൂൺ നമുക്ക് മിസ്റ്റർ സുന്ദരി വയലാർ രാമവർമ്മ കെ പി ബ്രഹ്മാനന്ദൻ, പ്രേമ 1974
ആദിപരാശക്തി അമൃതവർഷിണി മിസ്റ്റർ സുന്ദരി വയലാർ രാമവർമ്മ യശോദ 1974
എന്തിനെന്നെ വിളിച്ചു നീ വീണ്ടും അഭിനന്ദനം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
പുഷ്പതല്പത്തിൽ അഭിനന്ദനം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, ലതിക 1976
ചന്ദ്രനും താരകളും അഭിനന്ദനം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
പത്തുപൈസായ്ക്കൊരു പാട്ടുപെട്ടി അഭിനന്ദനം ശ്രീകുമാരൻ തമ്പി എസ് ജാനകി 1976
അസ്തമയസൂര്യനു ദുഃഖമുണ്ടോ ചൂണ്ടക്കാരി സന്തോഷ്‌കുമാർ കായംകുളം (മോനു) കെ ജെ യേശുദാസ്, ബി സാവിത്രി 1977
പൊന്നമ്പിളിക്കല മാനത്തുദിച്ചേ ചൂണ്ടക്കാരി സന്തോഷ്‌കുമാർ കായംകുളം (മോനു) സി ഒ ആന്റോ, ബി സാവിത്രി 1977
മുത്തുബീവി പണ്ടൊരിക്കല് ചൂണ്ടക്കാരി സന്തോഷ്‌കുമാർ കായംകുളം (മോനു) സീറോ ബാബു 1977
ദശരഥ രാജാവിന് ചൂണ്ടക്കാരി ട്രഡീഷണൽ , കണ്ണൂർ രാജൻ 1977
ഓടിവള്ളം തുഴഞ്ഞു പോകും ചൂണ്ടക്കാരി സന്തോഷ്‌കുമാർ കായംകുളം (മോനു) പ്രൊഫ. പി മധു, ചന്ദ്ര സന്തോഷ്‌കുമാർ 1977
ഇളം കാറ്റ് ഒരു പാട്ട് ഒരു ജാതി ഒരു മതം എൽ ബാബു പി സുശീല, കെ ജെ യേശുദാസ് 1977
മംഗല്യം ചാർത്തിയ ഒരു ജാതി ഒരു മതം എൽ ബാബു അമ്പിളി, കെ ജെ യേശുദാസ് 1977
ആരാധികേ ആരാധികേ ഒരു ജാതി ഒരു മതം എൽ ബാബു പി ജയചന്ദ്രൻ 1977
ദേവീക്ഷേത്ര നടയിൽ പല്ലവി പരത്തുള്ളി രവീന്ദ്രൻ കെ ജെ യേശുദാസ് 1977
കിനാവിന്റെ കടവില് പല്ലവി പരത്തുള്ളി രവീന്ദ്രൻ കെ ജെ യേശുദാസ് 1977

സ്കോർ