എസ് പി ശൈലജ

S P Sailaja
Date of Birth:
ചൊവ്വ, 9 October, 1962
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 23

ആന്ധ്രപ്രദേശിലെ നെല്ലൂര്രിലെ കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് നാടകനാടനായ ഒരു ഹരികഥാ കലാകാരൻ സംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകളായി എസ് പി ശൈലജ 1962 ഒക്ടോബർ 9 ആം തിയതിയാണ് ജനിച്ചത്.

1978 ല്‍ 'ശിവരഞ്ജിനി' എന്ന തെലുങ്ക്‌ ചിത്രത്തില്‍ പാടി പിന്നണി ഗാന ജീവിതം ആരംഭിച്ച ശ്രീമതി ശൈലജ കന്നഡ, തമിഴ്, ഹിന്ദി, മലയാളം തുടങ്ങി അനേകം ഭാഷകളിലായി അയ്യായിരത്തില്‍ അധികം ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞ ഇവർ പ്രശസ്ത ഗായകന്‍ ശ്രീ എസ്‌ പി ബാലസുബ്രമണ്യത്തിന്‍റെ ഇളയ സഹോദരിയാണ്.

ചലച്ചിത്ര ഗായിക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, നടി, നര്‍ത്തകി എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഇവരുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ് 1984 ൽ കമല്‍ ഹാസനോടൊപ്പം അഭിനയിച്ച 'സാഗര സംഗമം' എന്ന ചിത്രം.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സാഗരസംഗമം ഷൈലജ കെ വിശ്വനാഥ് 1984

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആവണിനാളിലെ ചന്ദനത്തെന്നലോ രാത്രികൾ നിനക്കു വേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ 1979
* ലില്ലി ലില്ലി മൈ ഡാർലിംഗ് ആക്രമണം ശ്രീകുമാരൻ തമ്പി ശ്യാം 1981
രാജസദസ്സിനിളക്കം കാഹളം ബി മാണിക്യം എ ടി ഉമ്മർ 1981
ഇവനൊരു സന്യാസി കപട സന്യാസി പൂച്ചസന്യാസി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1981
എങ്ങനെ എങ്ങനെ ഞാൻ തുടങ്ങും പൂച്ചസന്യാസി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1981
നീലാരണ്യം മലരുകള്‍ ചൂടി പൂച്ചസന്യാസി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1981
ഞാനൊരു തപസ്വിനി കാളിയമർദ്ദനം പാപ്പനംകോട് ലക്ഷ്മണൻ കെ ജെ ജോയ് 1982
പിണക്കം മറക്കൂ നോക്കൂ മമ്മി കുട്ടികൾ സൂക്ഷിക്കുക ഭരണിക്കാവ് ശിവകുമാർ ദാമോദർ - ജയറാം 1982
ഹേ ദയാകരേ കുട്ടികൾ സൂക്ഷിക്കുക ഭരണിക്കാവ് ശിവകുമാർ ദാമോദർ - ജയറാം 1982
ശ്ലോകങ്ങൾ കുട്ടികൾ സൂക്ഷിക്കുക പരമ്പരാഗതം ദാമോദർ - ജയറാം 1982
മധുരമീ ദർശനം പ്രിയസഖീ സംഗമം ഹലോ മദ്രാസ് ഗേൾ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ 1983
കന്നിമലരേ പുണ്യം പുലർന്ന ജസ്റ്റിസ് രാജ പൂവച്ചൽ ഖാദർ ഗംഗൈ അമരൻ ഹംസധ്വനി 1983
കിലുകിലെ ചിലങ്കകൾ കിലുക്കി മൗനം സമ്മതം 1984
ആലിപ്പഴം പെറുക്കാൻ മൈഡിയർ കുട്ടിച്ചാത്തൻ ബിച്ചു തിരുമല ഇളയരാജ 1984
നാദ വിനോദം നാട്യ വിലാസം സാഗരസംഗമം ശ്രീകുമാരൻ തമ്പി ഇളയരാജ സല്ലാപം, ശ്രീരഞ്ജിനി, വസന്ത 1984
വേദം അണുവിലണുവില്‍ നാദം സാഗരസംഗമം ശ്രീകുമാരൻ തമ്പി ഇളയരാജ ഹംസാനന്ദി 1984
ഈ മേഘങ്ങളിലൂറും സിന്ദൂരം ശ്രാവണ സന്ധ്യ ചിറ്റൂർ ഗോപി എം ഇ മാനുവൽ 1984
കളകളം കിളി പാടും ശ്രാവണ സന്ധ്യ ചിറ്റൂർ ഗോപി എം ഇ മാനുവൽ 1984
നിറവേ നിരവദ്യതേ ജീവന്റെ ജീവൻ പൂവച്ചൽ ഖാദർ ശ്യാം 1985
പാടാം നമുക്ക് പാടാം യുവജനോത്സവം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ സിന്ധുഭൈരവി 1986

സംഗീതം