എം ഇ മാനുവൽ
എറണാകുളം സ്വദേശിയാണ് എം ഇ മാനുവൽ. നന്നേ ചെറുപ്പത്തിലേ ദേവാലയ സംഗീതത്തിലേയ്ക്കു കടന്ന മാനുവലിന്‍റെ ആദ്യ കാല്‍വയ്പ്പ് തന്‍റെ ഇടവകയായ വരാപ്പുഴ അതിരൂപതയുടെ സെന്‍റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദേവാലയത്തിലായിരുന്നു. എറണാകുളത്തെ സി.എ.സി., കലാഭവന്‍ എന്നീ സ്ഥാപനങ്ങളും ഈ പ്രതിഭയുടെ വളര്‍ച്ചയിലെ തട്ടകമായിട്ടുണ്ട്.
യേശുദാസ് ഉൾപ്പെടെ പ്രശസ്തരോടൊപ്പം കീബോർഡ് വായിച്ചിട്ടുള്ള മാനുവൽ വിദേശങ്ങളിലും സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.. 1970 - 1990 കാലത്ത് രണ്ടു പതിറ്റാണ്ടോളം ഗന്ധര്‍വ്വഗായകന്‍ ഡോ. കെ. ജെ. യേശുദാസിന്‍റെ ട്രൂപ്പിലും, 1992 -മുതല്‍ 2020 -വരെ കുവൈറ്റിലെ സ്കൂളിലും സ്ഥാപനങ്ങളിലും സംഗീതാദ്ധ്യാപകനായും മാനുവൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് കീബോർഡ് അവതരിപ്പിച്ച സംഗീതസംവിധായകനാണ് മാനുവൽ. യേശുദാസ് പാടിയ "മഞ്ഞും തണുപ്പും നിറഞ്ഞ രാവിൽ..", "പൊന്നൊളിയിൽ കല്ലറ മിന്നുന്നു..' ചിത്ര പാടിയ "ആകാശത്തിൻ വദനം.." എന്നിവയുൾപ്പെടെ നിരവധി കൃസ്തീയ ഭക്തി ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. 2024 ജനുവരി 14 -ന് എം ഇ മാനുവൽ നിര്യാതനായി.
സംഗീതം
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| അമ്മയ്ക്കൊരു പൂമുത്തം | ശ്രാവണ സന്ധ്യ | ചിറ്റൂർ ഗോപി | കെ ജി മാർക്കോസ്, രേണുക ഗിരിജൻ | 1984 | |
| ഈ ശ്രാവണസന്ധ്യയിലുണരും | ശ്രാവണ സന്ധ്യ | ചിറ്റൂർ ഗോപി | കെ ജി മാർക്കോസ് | 1984 | |
| കളകളം കിളി പാടും | ശ്രാവണ സന്ധ്യ | ചിറ്റൂർ ഗോപി | എസ് പി ശൈലജ | 1984 | |
| ഓണപ്പൂങ്കാറ്റിൽ | ശ്രാവണ സന്ധ്യ | ചിറ്റൂർ ഗോപി | കെ ജി മാർക്കോസ് | 1984 | |
| ഈ മേഘങ്ങളിലൂറും സിന്ദൂരം | ശ്രാവണ സന്ധ്യ | ചിറ്റൂർ ഗോപി | കെ ജി മാർക്കോസ്, എസ് പി ശൈലജ | 1984 |