ഡോ. വിദ്യാപ്രകാശ്
Dr vidyaprakash
ആലപ്പുഴ തൃക്കുന്നപ്പുഴ അക്കരക്കാട്ടില്‍ കുടുംബാംഗമായ പ്രമുഖ ഹോമിയോ ഡോക്ടറും കോഴിക്കോട് ഹോമിയോ കോളേജ് സ്ഥാപക പ്രിന്‍സിപ്പലുമായിരുന്ന ഡോ. കെ.എസ്. പ്രകാശത്തിന്റെയും ഡോ.വിദ്യാവതി അമ്മയുടെയും മകനാണ്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു . നിരവധി സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: രാജുല വിദ്യാ പ്രകാശ്. മക്കൾ: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ, രാജ് പ്രകാശ്. 2020 മെയ് 15 ന് അന്തരിച്ചു
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ദി ട്രൂത്ത് | ഷാജി കൈലാസ് | 1998 | |
| ഉസ്താദ് | സിബി മലയിൽ | 1999 | |
| എഫ്. ഐ. ആർ. | ഷാജി കൈലാസ് | 1999 | |
| ചന്ദ്രനുദിക്കുന്ന ദിക്കിൽ | ലാൽ ജോസ് | 1999 | |
| പല്ലാവൂർ ദേവനാരായണൻ | വി എം വിനു | 1999 | |
| കാക്കക്കുയിൽ | പ്രിയദർശൻ | 2001 | |
| വടക്കുംനാഥൻ | മന്ത്രി | ഷാജൂൺ കാര്യാൽ | 2006 |
| തിരക്കഥ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2008 |