ബിജു നാരായണൻ

Biju Narayanan
Date of Birth:
Wednesday, 7 March, 1973
ആലപിച്ച ഗാനങ്ങൾ: 220

ചലച്ചിത്ര പിന്നണി ഗായകൻ. 1973 മാർച്ച് 7ന് ജനനം. 1992 ൽ പ്രീഡിഗ്രീ വിദ്യാർത്ഥിയായിരിക്കെ ഒരു ഭക്തിഗാനം പാടാൻ അവസരം ലഭിക്കുകയും എം.ജി. സർവ്വകലാശാല യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തത് ബിജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായി. എട്ട് വർഷത്തോളം ആര്യനാട് സദാശിവന്റെ കീഴിൽ കർണ്ണാടക സംഗീതം പഠിച്ച ബിജു നാരായണൻ 1993 ൽ വെങ്കലം എന്ന സിനിമയിൽ രവീന്ദ്രൻ സംഗീതം നൽകിയ"പത്തുവെളുപ്പിന്"എന്ന ഗാനം പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് വരുന്നത്. 1996 ൽ മികച്ച ഗായകനുള്ള സംസ്ഥാന നാടക പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചു. രവീന്ദ്രന്‍, ജോണ്‍സണ്‍, ഇളയരാജ, വിദ്യാസാഗര്‍, എസ് പി വെങ്കടേഷ്, ബേണി - ഇഗ്നേഷ്യസ്, മോഹന്‍ സിത്താര, ജെറി അമല്‍ദേവ് അടക്കം മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടി പാടിയത് അടക്കം നൂറിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട് ബിജു. ധാരാളം സിനിമേതര ലളിത - ഭക്തിഗാനങ്ങള്‍ക്കും ശബ്ദം പകര്‍ന്നിട്ടുണ്ട്. കോളേജിൽ തന്റെ സഹപാഠിയായിരുന്ന ശ്രീലതയെയാണ് ബിജു വിവാഹം ചെയ്തത്. 1998 ജനുവരിയിലായിരുന്നു അവരുടെ വിവാഹം. രണ്ട് മക്കൾ സിദ്ധാർത്ഥ്, സൂര്യനാരായണൻ. 2019 ആഗസ്റ്റിൽ കാൻസർ രോഗ ബാധയെത്തുടർന്ന് ശ്രീലത അന്തരിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആദ്യദർശനം മറന്നുവോ ലളിതഗാനങ്ങൾ
മകരനിലാവിന്റെ കുളിരലയിൽ ലളിതഗാനങ്ങൾ രവീന്ദ്രൻ
പകൽ വാഴുമാദിത്യൻ ദൂരദർശൻ പാട്ടുകൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ
ഇത്രനാൾ ഞാൻ മറന്ന സത്യ തിരുനാമകീർത്തനം സണ്ണി സ്റ്റീഫൻ
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് ഇഷ്ടമാണ് രാജീവ് ആലുങ്കൽ വിജയ് കരുൺ
പുണ്യദിനമല്ലേ ഇന്നു നിൻ ജന്മദിനമല്ലേ എന്നെന്നും ഈസ്റ്റ് കോസ്റ്റ് വിജയൻ വിജയ് കരുൺ
മഞ്ഞിൻ തണുപ്പുള്ള അജപാലകൻ ഗിരീഷ് പുത്തഞ്ചേരി ജിമ്മി കെ ആന്റണി
അംബികാഹൃദയാനന്ദം പത്മതീർത്ഥം (Vol. 1 & 2) ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
സന്യാസി കള്ളസന്യാസി വെള്ളിമണിത്താലം ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ്
അസ്സലസ്സലായി കൈയെത്തും ദൂരത്ത്‌ എസ് രമേശൻ നായർ ഔസേപ്പച്ചൻ 1987
ഓമൽ പൂങ്കുയിലേ റോജാ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ആർ റഹ്‌മാൻ 1992
പത്തുവെളുപ്പിന് - M വെങ്കലം പി ഭാസ്ക്കരൻ രവീന്ദ്രൻ ആഭേരി 1993
കടലിൽ തീരം തേടുന്ന തിരകൾ പെരുമ്പുഴ ഗോപാലകൃഷ്ണൻ ജി ദേവരാജൻ 1993
ചാരായം ചാരായം തീരം തേടുന്ന തിരകൾ പെരുമ്പുഴ ഗോപാലകൃഷ്ണൻ ജി ദേവരാജൻ 1993
അയ്യേ അയ്യയ്യോ പാവം ഐ എ ഐവാച്ചൻ ബിച്ചു തിരുമല രവീന്ദ്രൻ 1994
ഒന്നു തൊട്ടാൽ പാവം ഐ എ ഐവാച്ചൻ ബിച്ചു തിരുമല രവീന്ദ്രൻ 1994
കാണാക്കണ്ണീർ പൂവണിക്കണ്ണിൽ അച്ഛൻ രാജാവ് അപ്പൻ ജേതാവ് ഗിരീഷ് പുത്തഞ്ചേരി രാജാമണി ആഭേരി 1995
കൊട്ടാരക്കെട്ടിലുറക്കം അച്ഛൻ രാജാവ് അപ്പൻ ജേതാവ് ഗിരീഷ് പുത്തഞ്ചേരി രാജാമണി 1995
അമ്മാനത്തമ്പഴങ്ങ ആദ്യത്തെ കൺ‌മണി എസ് രമേശൻ നായർ എസ് പി വെങ്കടേഷ് 1995
മനസ്സിൽ കുളിരു കോരും ആദ്യത്തെ കൺ‌മണി എസ് രമേശൻ നായർ എസ് പി വെങ്കടേഷ് മധ്യമാവതി 1995

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മിമിക്സ് സൂപ്പർ 1000 ബാലു കിരിയത്ത് 1996