സഞ്ജയ് ചൗധരി

Sanjoy Chaudhury
സഞ്ജോയ് ചൗധരി
സംഗീതം നല്കിയ ഗാനങ്ങൾ: 16

പ്രശസ്ത സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ മകൻ. 1998 ൽ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് എന്ന ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടാണ് സഞ്ജയ് മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. ബാക്ക് ഗ്രൗണ്ട് മ്യൂസികിൽ പ്രത്യേക പരിശീലനം നേടിയിരുന്നത് കൊണ്ട് തന്നെ, മലയാളിയായ ജോൺ മാത്യു മാത്തൻ ആമീർഖാനെ നായകനാക്കി സർഫറോഷ് എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തപ്പോൾ അതിന്റെ പശ്ചാത്തല സംഗീതം ചെയ്യാൻ നിയോഗിച്ചതും സഞ്ജയ് ചൗധരിയെ ആയിരുന്നു. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട് സഞ്ജയ്. സഹോദരി അന്തരാ ചൗധരിക്കൊപ്പം ചേർന്ന് ഇങ്ങനെ ഒരു നിലപാക്ഷി എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു. രാസലീല എന്ന ചിത്രം ആയിരുന്നു സ്വതന്ത്ര സംഗീതസംവിധാന സംരഭം.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ശൃംഗാര കൃഷ്ണാ വരൂ ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി കെ എസ് ചിത്ര 2000
ശിവരഞ്ജിനി - M ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 2000
ഒരു ചന്തമുള്ളപ്പൈങ്കിളിയെന്‍ ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 2000
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി കെ എസ് ചിത്ര ശുഭപന്തുവരാളി 2000
കണ്മണി രാധേ വരൂ ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 2000
ചെല്ലക്കാറ്റേ മുല്ലത്തയ്യിന് ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി എം ജി ശ്രീകുമാർ 2000
ഉണരുഹൃദയവന മധുമല്ലികേ സുധാമയി ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര ഹംസധ്വനി 2000
ഗാനസുമങ്ങൾ കോർത്തെടുത്തു ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി കെ എസ് ചിത്ര 2000
ശിവരഞ്ജിനീ ഓ പ്രിയസഖീ ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, കെ എസ് ചിത്ര 2000
ശിവരഞ്ജിനി - F ഇങ്ങനെ ഒരു നിലാപക്ഷി യൂസഫലി കേച്ചേരി കെ എസ് ചിത്ര 2000
ഹിമം മൂടിയോ രാസലീല വയലാർ ശരത്ചന്ദ്രവർമ്മ ഗായത്രി 2012
നിലാവെളിച്ചം രാസലീല വയലാർ ശരത്ചന്ദ്രവർമ്മ ഗായത്രി 2012
വിളക്കിന്റെ നാളം രാസലീല വയലാർ ശരത്ചന്ദ്രവർമ്മ ഗായത്രി, നജിം അർഷാദ് 2012
നീലാംബരി രാസലീല വയലാർ ശരത്ചന്ദ്രവർമ്മ വിജയ് യേശുദാസ് 2012
കണ്ണീരും ചിരികളും ഉത്തമി വയലാർ ശരത്ചന്ദ്രവർമ്മ മാതംഗി അജിത്‌കുമാർ 2022
ആദ്യാനുരാഗം നീ കാഥികൻ വയലാർ ശരത്ചന്ദ്രവർമ്മ വിജയ് യേശുദാസ് 2023

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
എന്ന് സ്വന്തം ജാനകിക്കുട്ടി ടി ഹരിഹരൻ 1998
Submitted 13 years 8 months ago by Achinthya.
Contributors:
ContributorsContribution
Profile details.