നിക്കി ഗൽറാനി

Nikki Galrani

1992 ജനുവരി 3 ന് മനോഹർ ഗൽറാണിയുടെയും രേഷ്മ ഗൽറാണിയുടെയും മകളായി ബാംഗ്ലൂരിൽ സിന്ധി കുടുംബത്തിൽ ജനിച്ചു. നിക്കിയുടെ വിദ്യാഭ്യാസം ബാംഗ്ലൂർ Bishop Cotton Girls School - ലായിരുന്നു. തുടർന്ന് ബാംഗ്ലൂർ Bishop Cotton Women's Christian College ൽ നിന്നും ബിരുദം നേടി. അതിനുശേഷം ഫാഷൻ ഡിസൈനിംഗ് കോഴ്സ് പഠിച്ചു. വിദ്യാഭ്യാസത്തിനുശേഷം നിക്കി മോഡലിംഗ് രംഗത്തേയ്ക്ക് ചുവടുവെച്ചു. മോഡലിംഗ് നിക്കി ഗൽറാണിയ്ക്ക് സിനിമയിലേയ്ക്കൂള്ള അവസരം തുറന്നുകൊടുത്തു.

2013- ൽ തമിഴ് ചിത്രമായ പയ്യയുടെ കന്നട റീമെയ്ക്കായ അജിത്ത് -ൽ നായികയായിക്കൊണ്ടാണ് നിക്കി ഗൽറാണി അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനേതുടർന്ന് ആ വർഷം തന്നെ Yagavarayinum Naa Kaakka എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 2014 ൽ 1983 എന്ന സിനിമയിലൂടെ നിക്കി മലയാളത്തിലും അരങ്ങേറി. തുടർന്ന് വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു II ക്ലാസ്സ് യാത്ര എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. മലയാളം,കന്നഡ,തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നിക്കി ഗൽറാണി അഭിനയിച്ചിട്ടുണ്ട്. നിക്കിയുടെ ചേച്ചി സഞ്ജന ഗൽറാണി കന്നഡ ചലച്ചിത്രതാരമാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഓം ശാന്തി ഓശാന തെന്നൽ ജൂഡ് ആന്തണി ജോസഫ് 2014
1983 മഞ്ജുള ശശിധരൻ എബ്രിഡ് ഷൈൻ 2014
വെള്ളിമൂങ്ങ ലിസ ജിബു ജേക്കബ് 2014
ഇവൻ മര്യാദരാമൻ കൃഷ്ണേന്ദു സുരേഷ് ദിവാകർ 2015
ഒരു II ക്ലാസ്സ് യാത്ര ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി 2015
രുദ്രസിംഹാസനം ഹൈമവതി ഷിബു ഗംഗാധരൻ 2015
രാജമ്മ@യാഹു ഷെറിൻ രഘുരാമ വർമ്മ 2015
ടീം ഫൈവ് സുരേഷ് ഗോവിന്ദ് 2017
ധമാക്ക ഒമർ ലുലു 2020
വിരുന്ന് കണ്ണൻ താമരക്കുളം 2024

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഷാജഹാനും പരീക്കുട്ടിയും ബോബൻ സാമുവൽ 2016
Submitted 12 years 5 months ago by suvarna.