നേഹ ശർമ

Neha Sarma
Date of Birth:
Saturday, 21 November, 1987

1987 നവംബർ 21 -ന് രാഷ്ട്രീയ പ്രവർത്തകനും, ബിസിനസ്സുകാരനുമായ അജീത് ശർമ്മയുടെയും വിഭ ശർമ്മയുടെയും മകളായി ബീഹാറിലെ ബാഗ്ലാപൂരിൽ ജനിച്ചു. ബാഗ്ലാപൂർ കാർമൽ സ്ക്കൂളിലായിരുന്നു നേഹ ശർമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടി. കഥക്, സ്റ്റ്രീറ്റ് ഹിപ് ഹോപ്, സൽസ.. തുടങ്ങിയ നൃത്ത രുപങ്ങൾ അഭ്യസിച്ചിട്ടുണ്ട്.

2007 -ൽ ചിരുത്ത എന്ന തെലുങ്കു സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് നേഹ അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2010 -ൽ ക്രുക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് നേഹ ഹിന്ദിയിലും തുടക്കം കുറിച്ചു. 2017 -ൽ ദുൽഖർ സൽമാൻ നായകനായ സോളോ എന്ന സിനിമയിലൂടെ നേഹ ശർമ മലയാളത്തിലും അഭിനയിച്ചു. ഹിന്ദി, തെലുങ്ക്, മലയാളം, പഞ്ചാബി ഭാഷകളിലായി പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. Xuanzang എന്ന ചൈനീസ് സിനിമയിലും നേഹ അഭിനയിച്ചു. സിനിമകൾ കൂടാതെ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സോളോ അക്ഷര ബിജോയ് നമ്പ്യാർ 2017

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
സോളോ ബിജോയ് നമ്പ്യാർ 2017 കൃതിക നെൽസൺ