മഞ്ജുഷ മോഹൻദാസ്
Manjusha Mohandas
Date of Death:
Thursday, 2 August, 2018
വിനയൻ സംവിധാനം ചെയ്ത 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയില്‍ കാവേരിയുടെ കുട്ടിക്കാലം അഭിനയിച്ചത് മഞ്ജുഷയായിരുന്നു. ചിത്രത്തില്‍ കലാഭവന്‍ മണിയ്‌ക്കൊ.കലാഭവന്‍ മണിയ്‌ക്കൊപ്പം 'ചാന്തുപൊട്ടും ചങ്കേലസ്സും' എന്ന സൂപ്പർഹിറ്റ് അവാർഡ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഗീതത്തിലും നൃത്തത്തിലും ഒരേപോലെ പ്രാവീണ്യമുണ്ടായിരുന്നു മഞ്ജുഷയ്ക്ക് . കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എം.എ. നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ശ്രദ്ധ നേടുന്നത് ...പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിനിയാണ്. പ്രിയദര്‍ശന്‍ലാല്‍ ആണ് ഭര്‍ത്താവ്...
കൊച്ചിയിലുണ്ടായ ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഓഗസ്റ്റ് 2ന് മഞ്ജുഷ ഈ ലോകത്തോട് വിടപറഞ്ഞു....
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | വാസന്തിയുടെ കുട്ടിക്കാലം | വിനയൻ | 1999 |