മല്ലിക

Mallika

യഥാർത്ഥ നാമം റീജ. നടത്തറ സ്വദേശി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. അഭിനയ രംഗത്ത് മുൻപരിചയമില്ലാതിരുന്ന മല്ലികയെ, മൂവായിരത്തിലധികം അപേക്ഷകളിൽ നിന്നും അടൂർ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് പി എൻ മേനോന്റെ നേർക്കു നേരെ എന്ന ചിത്രത്തിലും അഭിനയിച്ചു. ചേരന്റെ തമിഴ് ചിത്രമായ ഓട്ടോഗ്രാഫിലെ വേഷം അവരെ തെന്നിന്ത്യയിലെ തിരക്കുള്ള നടിയാക്കി മാറ്റി. ഇന്ത്യൻ റുപ്പി, സ്നേഹവീട്, മിസ്റ്റർ മരുമകൻ, പുതിയ തീരങ്ങൾ, ഒഴിമുറി, കഥവീട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ ഇന്ത്യൻ റുപ്പിയിലേയും ഒഴിമുറിയിലേയും അഭിനയം ശ്രദ്ധേയമായി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിഴൽക്കുത്ത് മല്ലിക അടൂർ ഗോപാലകൃഷ്ണൻ 2003
നേർക്കു നേരെ പി എൻ മേനോൻ 2004
ഇന്ത്യൻ റുപ്പി സജിത രഞ്ജിത്ത് ബാലകൃഷ്ണൻ 2011
കൊരട്ടിപ്പട്ടണം ആനി ഹാഫിസ് എം ഇസ്മയിൽ 2011
പ്രിയപ്പെട്ട നാട്ടുകാരേ ശ്രീജിത്ത് പലേരി 2011
സ്നേഹവീട് ശാന്തി സത്യൻ അന്തിക്കാട് 2011
നമ്പർ 66 മധുര ബസ്സ് ഭാവയാമി എം എ നിഷാദ് 2012
മിസ്റ്റർ മരുമകൻ രോഹിണി / അശോക് രാജിന്റെ സഹോദരി സന്ധ്യാ മോഹൻ 2012
ഒഴിമുറി മീനാക്ഷിയമ്മ മധുപാൽ 2012
പുതിയ തീരങ്ങൾ പുഷ്പ സത്യൻ അന്തിക്കാട് 2012
കഥവീട് ജമീല സോഹൻലാൽ 2013
ജിഞ്ചർ ഷാജി കൈലാസ് 2013