ദർശനാ

ആ..

നിന്നെ ഞാൻ.. കണ്ടന്നേ..
മേഘം പൂക്കൾ പെയ്യുന്നേ
ഒന്നാവാൻ ഞാനന്നേ..
നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ

ദർശനാ..
സർവം സദാ നിൻ സൗരഭം
ദർശനാ..
എൻ ജീവനസായൂജ്യം
ദർശനാ..
സ്നേഹാമൃതം എന്നിലേകൂ
ദർശനാ..

നീ പോകും വഴിയിൽ വരം കാത്തുനിന്നു
ഒരു നോക്കു നൽകാതകന്നു നീ
ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
മറുവാക്കു ചൊല്ലാത്തതെന്തേ
ഏതൊരാഴത്തിൽ മൂടിവെച്ചാലുമഴകേ
മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി
നീയാം മധുവെ നുകരാൻ കാത്തു ഞാൻ

ദർശനാ..
സർവം സദാ നിൻ സൗരഭം
ദർശനാ..
എൻ ജീവനസായൂജ്യം
ദർശനാ..
സ്നേഹാമൃതം എന്നിലേകൂ
ദർശനാ..

ആ.... നഭസിൽ പൂർണ്ണവിധുപോൾ വദനം
മനസ്സോ അമൃതം നിയതം

ഒന്നാവാൻ ഞാനന്നേ....
നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ

ദർശനാ..
സർവം സദാ നിൻ സൗരഭം
ദർശനാ..
എൻ ജീവനസായൂജ്യം
ദർശനാ..
സ്നേഹാമൃതം എന്നിലേകൂ
ദർശനാ..

ദർശനാ..
സ്നേഹാമൃതം എന്നിലേകൂ
ദർശനാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Darshana

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അരികെ നിന്ന ജോബ് കുര്യൻ
ഒണക്ക മുന്തിരി ദിവ്യ വിനീത്
മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ വിനീത് ശ്രീനിവാസൻ
മുകിലിന്റെ മറവുകളിൽ കെ എസ് ചിത്ര
താരക തെയ് താരെ താരം തെളിഞ്ഞു പൃഥ്വിരാജ് സുകുമാരൻ
മിന്നൽക്കൊടിയുടെ പടവാളും കെ എസ് ചിത്ര, സച്ചിൻ വാര്യർ, ഹിഷാം അബ്ദുൾ വഹാബ്, മൊഹമ്മദ് മഖ്ബൂൽ മൻസൂർ
പൊട്ടു തൊട്ട പൗർണമി സച്ചിൻ ബാലു, മേഘ ജോസ്‌കുട്ടി
നഗുമോ ഓ മു ഗനലേ അരവിന്ദ് വേണുഗോപാൽ, ശ്വേത അശോക്
പുതിയൊരു ലോകം ടി കെ വിമൽ , ഭദ്ര രാജിൻ
സർവ്വം സദാ നിൻ ശ്രീനിവാസ്, ദിവ്യ വിനീത്, വിനീത് ശ്രീനിവാസൻ
Submitted 4 years 7 months ago by Vineeth VL.