കസ്തൂരി മാൻ കുരുന്നേ (F)
കസ്തൂരിമാൻകുരുന്നേ തിങ്കൾ തോളിൽ
ആലോലമാടാൻ ഈ രാവിൽ നീകൂടെവാ
(കസ്തൂരിമാൻകുരുന്നേ)
മിഴിയേറ്റുനോവും മാനസം
മൊഴിയേറ്റു പാടാം വീണകൾ
മധുരമായ് മൌനം അലസമായ മൌനം
എങ്ങോനിന്നൂറും മഞ്ഞിൻകണം
ആ മഞ്ഞിൻ നീരിൽ നിന്നീ സംഗമം
കണ്ണാടി ബിംബങ്ങളുള്ളിൽ (2)
ഈ രാവിൽ നീ കൂടെവാ
(കസ്തൂരിമാൻകുരുന്നേ)
മൃദുവായ് തൂവൽ കൂടുകൾ
നിമിഷങ്ങളിൽ നിന്നുയർന്നുപോയ്
ചിറകുനേടിയതെല്ലാം ചിരികളായ് മുന്നിൽ
ഉള്ളിന്റെ ഉള്ളിൽ നിന്നൊരായിരം
മിന്നാമിനുങ്ങിൻ പൊന്നോളങ്ങളിൽ
ഓരോന്നിലും നിന്റെ രൂപം (2)
പ്രതിചലനമിടുമ്പോൾ
ഈ രാവിൽ നീ കൂടെവാ
(കസ്തൂരിമാൻകുരുന്നേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Kasthoori Maane (F)
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 2 months ago by AjeeshKP.