ചാമുണ്ഡേശ്വരീ രക്തേശ്വരീ
Music:
Lyricist:
Singer:
Film/album:
ചാമുണ്ഡേശ്വരി രക്തേശ്വരി
ഭൂമണ്ഡലാധീശ്വരി പ്രസീത
ഹേമാംബരാഡംബരീ
കാളി നിന്‍പാദ സിന്ദൂരാരുണ
ധൂളി തിലകങ്ങള്‍ ചാര്‍ത്തി
പദ്മാസനസ്ഥനായ് പ്രാര്‍ഥനാനിരതനായ്
ഭക്തനിരിപ്പൂ മുന്നില്‍ - പ്രിയ
പുത്രനിരിപ്പൂ മുന്നില്‍
കാളികാവില്‍ വാണരുളും ഭദ്രകാളീ
ജയകാളി മഹാകാളി രുദ്രകാളി
വ്യാളീമുഖം വെച്ച നിൻ പ്രഭാമണ്ഡലം
വാളിന്നൊളിയാകണം
ഈ പടവാളിന്നൊളിയാകണം
മായേ നിന്‍ രൂപമാപാദചൂഡമീ
മനസ്സിലുദിക്കേണം എന്നും
മനസ്സിലുദിക്കേണം
കാളികാവില്‍ വാണരുളും ഭദ്രകാളീ
ജയകാളി മഹാകാളി രുദ്രകാളി
ദാരികശിരസ്സില്‍ നിന്നുതിരും രുധിരമീ
തീര്‍ഥക്കുമ്പിളില്‍ നിറയേണം
നിര്‍മാല്യമായ് മാറിലണിയാന്‍ നല്‍കണം
നിന്‍ നാഗഫണത്തിരുവാഭരണം
കാളികാവില്‍ വാണരുളും ഭദ്രകാളീ
ജയകാളി മഹാകാളി രുദ്രകാളി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Chamundeswari
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.