ഓർമ്മകൾതൻ താമരമലരുകൾ
ഓര്‍മ്മകള്‍തന്‍ താമരമലരുകള്‍
ഓരോന്നായ് വിടരുന്നു
അവയില്‍ തങ്ങിയ മിഴിനീമണികള്
അമൃതമണികളായടരുന്നു
പ്രാണനും പ്രാണനും ഇരുവേണികളായ്
പ്രണയസന്ധിയില്‍ പുണരുന്നു
ഈ സ്വപ്ന സംഗമ സംഗീതസദ്യയില്‍
ഇരവും പകലും മുഴുകുന്നു
(ഓര്‍മ്മകള്‍തന്‍...)
രാഗവും മോഹവുമിണചേര്‍ന്നൊഴുകും
ഹൃദയവീണതൻ ഇതളുകളിൽ
പൂപോലെ വീഴും നിന്നനുഭൂതികള്‍
പുതുവര്‍ണ്ണങ്ങള്‍ പകരുന്നു
(ഓര്‍മ്മകള്‍തന്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ormakalthan Thamaramalarukal
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.