കാറ്റു വന്നൂ കള്ളനെപ്പോലെ
കാറ്റു വന്നൂ കള്ളനെ പോലെ
കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ
കാമുകനെ പോലെ (കാറ്റു...)
മുല്ലവള്ളിക്കാസകലം മുത്തു കിളിര്‍ത്തു - മണി
മുത്തിനോലക്കുട പിടിച്ചു വൃശ്ചികമാസം
ലലലലാ ലലലലാ ലലലലാലലലാ (കാറ്റു...)
പൊന്‍ കുരിശും കുന്നിന്മേല്‍ തിങ്കളുദിച്ചു
വനമുല്ല നിന്നു നഖം കടിച്ചു മുഖം കുനിച്ചു
ലലലലാ ലലലലാ ലലലലലാലല (കാറ്റു...)
തെന്നല്‍ വീണ്ടും വന്നാലോ ഉമ്മ തന്നാലോ - അതു
വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ
ലലലലാ ലലലലാ ലലലലലാലലാ (കാറ്റു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6.5
Average: 6.5 (2 votes)
kaattu vannu kallane pole
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.