ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും
Music:
Lyricist:
Singer:
Film/album:
ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും
മുരളികയാണെന്റെ ജന്മം
അവിടുത്തെ മാധുര്യമെല്ലാം തിരയടിച്ചിളകുന്ന
കടലെന്റെ കണ്ഠം (ഗുരുവായൂരപ്പന്റെ...)
പാടുന്നതെല്ലാം നിൻ കീര്‍ത്തനമാകുവാൻ
പാടു പെടുന്നൊരെൻ പുണ്യം (2)
പണ്ടത്തെ ജന്മത്തിൽ അക്രൂര വേഷത്തിൽ
അമ്പാടിയിൽ വന്നിരുന്നു
അവിടുത്തെ പൂഴിയിൽ വീണുരുണ്ടപ്പോഴെൻ
അത്മാവ് പൂത്തുലഞ്ഞൂ അതു നീ കണ്ടറിഞ്ഞൂ
(ഗുരുവായൂരപ്പന്റെ...)
തൂകും മിഴിനീരും പനിനീരായ് നിൻ കാൽക്കൽ
നേദിച്ചു നിൽക്കുമീ ദാസൻ (2)
നിന്റെ പൈക്കൂട്ടത്തിൽ പണ്ടത്തെ ജന്മത്തിൽ
നന്ദിനിയായി ഞാൻ മേഞ്ഞിരുന്നു (2)
അന്നെന്റെ ഓംകാരം കേട്ടു കുളിര്‍ന്ന നിൻ
ഉള്ളിലെൻ ഗാനമാണോ ഇതു ബ്രഹ്മരാഗമാണോ
(ഗുരുവായൂരപ്പന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Guruvayoorappante
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.