രംഗപൂജ തുടങ്ങി

രംഗപൂജ തുടങ്ങി - മംഗളാംഗീ
രംഗപൂജ തുടങ്ങി ഇന്നു മംഗളാംഗി
മധുമാസസുന്ദരി
രംഗപൂജ തുടങ്ങി ഇന്നു മംഗളാംഗി

മൊട്ടിട്ട മുല്ലകള്‍ കാലടിയില്‍
മുത്തുച്ചിലങ്കകളണിയിച്ചു
ആരാമവേദിയില്‍ ഗാനനിര്‍ഝരിയില്‍
നീഹാരയവനിക നീങ്ങീ - ഇന്നു
നീഹാരയവനിക നീങ്ങി
ആഹാ - ഓഹോ - ആഹ ആഹ ആഹ

താളം കൊട്ടി പരിമൃദുപവനന്‍
താമരമൊട്ടണിക്കുചം കുലുങ്ങി
വീണമീട്ടി വനകല്ലോലിനി
വിരലുകള്‍ കൈമുദ്ര കാട്ടി
ആഹാ - ഓഹോ - ആഹ ആഹ ആഹ

രംഗപൂജ തുടങ്ങി ഇന്നു മംഗളാംഗി
മധുമാസസുന്ദരി
ആഹാ - ഓഹോ - ആഹ ആഹ ആഹ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Rangapooja thudangi

Additional Info

അനുബന്ധവർത്തമാനം