താലോലം പൈതൽ
Music:
Lyricist:
Singer:
Raaga:
Film/album:
താലോലം പൈതൽ താലോലം
താമര പൂന്തൊട്ടിലിലാലോലം
പൂമിഴിയിൽ പൊൻകിനാവിൻ
തേൻ കിനിഞ്ഞു നീയുറങ്ങൂ
(താലോലം...)
അമ്മിഞ്ഞ പാൽ നുരയോലും
ചുണ്ടിൽ ചിരി വിരിയും
തുമ്പക്കുടത്തിനു തങ്കക്കുടത്തിന്
ഉമ്മ കൊടുത്തമ്മ പോകും ഈ
പഞ്ചമി ചന്ദ്രിക പോകും
(താലോലം...)
കൂട്ടിലെ കുഞ്ഞി ക്കിളിക്കും
കാട്ടിലെ കുരുവികൾക്കും
കാണാതെ ചൊല്ലുവാൻ
ഈണങ്ങളൊരോന്നു
പാടിക്കൊടുത്തമ്മ പോകും
ഈ മാണിക്ക്യ കുയിലമ്മ പോകും
(താലോലം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thalolam paithal
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| പാടുവാനായ് വന്നു | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.