മലരൊളി തിരളുന്ന

മലരൊളി തിരളുന്ന അധരനിരകളില്‍
സുരവനരമണികള്‍ തന്‍ സുഹാസം
സ്മരശരം ചൊരിയുന്ന കടമിഴിമുനയില്‍
അമരകുലങ്ങള്‍ ചിരിക്കും പ്രകാശം
സുരകുലസേനാസിരനിരനീങ്ങി
മധുവിധു ഇതു കാണ്മാന്‍ വരുന്നൂ
പനിമതിതികഴുമീ പാതയിന്‍ നിരയേ
(അമരകുലങ്ങള്‍)

നന്ദനമധുവനഭൂവില്‍ എങ്ങും സുന്ദരതാരകള്‍ പൂത്തു
പതനിരപതിയാന്‍ പാട്ടുകള്‍ നിര്‍ത്തി മഞ്ഞലയാലേ രജനി
അമുതകണങ്ങള്‍ അടിമുടിതൂകി കുളിരല വീശുന്നു വെണ്‍മേഘം
ഇടിമിന്നല്‍ നടത്തുമീ നര്‍ത്തനം കാണ്‍കേ
(അമരകുലങ്ങള്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Malaroli thiralunna

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഇന്നലെ നീ കുബേരന്‍ കെ ജെ യേശുദാസ്
ഭരതവംശജര്‍ യുദ്ധം എസ് ജാനകി
ജീവിതം ഒരു വന്‍ നദി എസ് ജാനകി
കിട്ടി കിട്ടി നറുക്കെടുപ്പിൽ സി ഒ ആന്റോ, പി ആർ നിർമല
മരതക പട്ടുടുത്ത പി ജയചന്ദ്രൻ, പി ലീല, ജെ എം രാജു, പി ആർ നിർമല
പൊട്ടിത്തകർന്ന കിനാവുകൾ സി ഒ ആന്റോ, ജെ എം രാജു
സുരവന രമണികള്‍തന്‍ കെ ജെ യേശുദാസ്, എസ് ജാനകി
Submitted 11 years 1 month ago by Neeli.