അ അമ്മ ആ... ആന


അ.. അമ്മ ആ‍...ആന
ഇ ഇമ്പം ഈ...ഈണം
പാടിരസിക്കാം വാ
ഉ ഉമ്മ ഊ ഊഴി
ഒ ഒരുമ ഓ...ഓണം
കൊള്ളാം തുമ്പികളേ ( അ അമ്മ..)

ഈശ്വരൻ നമ്മൾക്ക് കാണാത്ത ദൈവം
അച്ഛനുമമ്മയും കൺകണ്ട ദൈവം
അറിവും പൊരുളും പകർന്നു തരുന്നൊരു
ഗുരുവും നമ്മൾക്ക് ദൈവം
ലലലലാ... ( അ അമ്മ)

സൂര്യനിൽ നിന്നതിശക്തികൾ നേടി
പൂക്കളിൽ നിന്നനുഭൂതികൾ കൂട്ടി
സ്നേഹവും സത്യവും നമ്മളിലുണർത്തി
വിജയകിരീടങ്ങൾ ചൂടാം
ലലലലാ... ( അ അമ്മ)


(c)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (2 votes)
aa amma aa... aana

Additional Info

അനുബന്ധവർത്തമാനം