അഞ്ജനശ്രീധരാ

അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ (2 )
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം.. അകറ്റീടേണം
അഞ്ജനശ്രീധരാ....

ഇന്ദിരാനാഥാ ജഗന്നിവാസ, കൃഷ്ണാ
ഇന്നെന്റെ മുന്‍പില്‍ വിളങ്ങീടേണം (2 )
ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ
അഞ്ജനശ്രീധരാ....

ഉണ്ണിഗോപാലകാ കമലനേത്രാ കൃഷ്ണാ
ഉള്ളിൽ നീ വന്നു വസിച്ചീടേണം..
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണികൃഷ്ണാ ശമിപ്പിക്കേണേ കൃഷ്ണാ
അഞ്ജനശ്രീധരാ....

ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ
അയ്യോ, എനിക്കൊരു മോഹമില്ലേ
ഓടക്കുഴല്‍ വിളി മേളമോടേ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ
അംബുജലോചനാ നിന്‍ പാദ പങ്കജം
അന്‍പോടു ഞാനിതാ കുമ്പിടുന്നേന്‍

അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ കൃഷ്ണാ
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം.. അകറ്റീടേണം
അഞ്ജനശ്രീധരാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
anjana

Additional Info

Year:
1984
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അഗ്രേപശ്യാമി കെ ജെ യേശുദാസ്
ചെഞ്ചുണ്ടിലോമന കല്യാണി മേനോൻ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ അമ്പിളി
കണ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ കല്യാണി മേനോൻ
കരാരവിന്ദേന പദാരവിന്ദം പി ജയചന്ദ്രൻ
കസ്തൂരിതിലകം കെ ജെ യേശുദാസ്
കൃഷ്ണാ ഭൂലോകവൈകുണ്ഠവാസാ കെ ജെ യേശുദാസ്
കൃഷ്ണാ കൃഷ്ണാ മുകുന്ദ കെ ജെ യേശുദാസ്
കൃഷ്ണാ മുകിൽ വർണ്ണാ [bit] കെ ജെ യേശുദാസ്
മിന്നും പൊന്നിന്‍ കിരീടം പി സുശീല
മൂകനെ ഗായകനാക്കുന്നു കെ ജെ യേശുദാസ്
നാരായണാ കൃഷ്ണാ കല്യാണി മേനോൻ
ഓങ്കാരത്തിന്‍ പൊരുളായ് കല്യാണി മേനോൻ
രാജപുത്രി കെ ജെ യേശുദാസ്
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കെ ജെ യേശുദാസ്
യോഗീന്ദ്രാണാം കെ ജെ യേശുദാസ്
തൃക്കാൽ രണ്ടും കെ ജെ യേശുദാസ്
Submitted 11 years 10 months ago by Neeli.