നിറസന്ധ്യേ
നിറസന്ധ്യേ .. നിഴൽസന്ധ്യേ..
നിലാ സന്ധ്യേ... പാടുകയോ നീ (2)
പാതിമാഞ്ഞൊരു ഗീതകം
ഈ മഞ്ഞിലെ വെൺപൂവു പോൽ
വെറുതെ വിരിയും വേനൽ പോൽ
ഒരു മൌനം തിരതല്ലും
കടൽ പോലെ.... കാതരയായ് ഞാൻ
ഏകതാരകയായ് ഞാൻ
ഈ കാറ്റിലേ.. ഈറൻ തൊടാം
ഇനിയും മനസ്സേ നീ നിൽപ്പൂ
ഒരു പാട്ടിൻ ചെറുകൂട്ടിൽ
സ്വയം തേടി .... തളരുകയോ.. ഞാൻ
ദൂരെയാണൊരു സാന്ത്വനം
ഈ നെഞ്ചിലെ തേൻലില്ലികൾ
പതിയെ മഴപോൽ പൊഴിയുമ്പോൾ
നിറ സന്ധ്യേ... നിഴൽസന്ധ്യേ....
നിലാസന്ധ്യേ.... പാടുകയോ നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
nira sandhye
Additional Info
Year:
2004
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 1 month ago by Sandhya Rani.