ആണ്ടേലോണ്ടേ നേരേ കണ്ണിൽ

ആണ്ടേലോണ്ടേ നേരേ കണ്ണിൽ
ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ ഓ... (ആണ്ടേലോണ്ടേ )

ആരോമലാമ്പലമൊട്ടിന് പൂന്തേനിറ്റാൻ
അല്ലി വിരിഞ്ഞേ ഓ....( ആണ്ടേലോണ്ടേ)
ആനമലം ചെമ്പകം പൂത്തേ ഓ... (ആനമല)
പൂക്കാനെന്നെ കാലമൊരുക്കീ
കൂടണയാൻ പോണില്ലന്നല്ലേ
കൂരാംകിളി കൂവി വിളിച്ചേ

ഊരുംചുറ്റി ഉങ്ങു മരത്തിന്റെ കീഴെക്കൂടെ
വീശി വരുന്നേ എങ്ങും നിൽക്കാതെ
എങ്ങോ പറന്നേ കണ്ടേടം തെണ്ടാനീ-
യെന്നേയും കൊണ്ട് പോണേ ഓ... (ആണ്ടേലോണ്ടേ)

ഓർമ്മകളെ സ്വന്തമാക്കണ്ടേ
നെഞ്ചിലേറ്റിയിക്കിളി കൂട്ടണ്ടേ
സ്വപ്നങ്ങളെ കണ്ണാരം പൊത്തി
തൊട്ടറിഞ്ഞ് തോളിലേറ്റണ്ടേ
നേരെ നേരായ് പായും നിളയുടെ
മാറിൽ തുള്ളാൻ ഓളങ്ങളാകാൻ
എങ്ങും തങ്ങാതൊന്നായി
എന്നിനി വെള്ളിമാൻ കുന്നേറി
എന്റെയീ ഭൂമി കാണും...ഓ... (ആണ്ടേലോണ്ടേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
8.5
Average: 8.5 (2 votes)
Aandelonde nere kannil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
നിശാസുരഭീ ശ്വേത മോഹൻ
നിശാസുരഭീ നിശാസുരഭീ ശ്വേത മോഹൻ
ഓ മറിമായൻ കവിയല്ലേ കൃഷ്ണചന്ദ്രൻ, മൃദുല വാര്യർ
അനുരാഗിണീ നിനക്കടയാളമായ്ത്തന്ന കെ ജെ യേശുദാസ്
വിഷുക്കിളീ കണിപ്പൂ കെ എസ് ചിത്ര, ശരത്ത്
വിഷുക്കിളീ കണിപ്പൂ കൊണ്ടു വാ കെ എസ് ചിത്ര
ഇന്നലെ ഞാനൊരു മുല്ല നട്ടു സുനിത നെടുങ്ങാടി
മായാ ഗോപബാലാ റിയാ രാജു
Submitted 14 years 3 months ago by Achinthya.