നിശാസുരഭീ നിശാസുരഭീ

നിശാസുരഭീ നിശാസുരഭീ
നിന്നെയുമേതോ കാണാക്കരങ്ങൾ കവർന്നുവോ
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി
നിറവാർന്നൊരീ
നിലാവിൻ നീർപ്പൊയ്കയിൽ പൂക്കളായ്

പറയാതെ പോയ നേരിൻ
പരിവേഷദീപ്തിയോടെ
ഒരു നോക്കിലായിരം പൂ
വിരിയുന്ന മൗനമോടെ
കൊഴിയാത്ത പൂക്കൾ പോൽ
ഒരു മൺചിരാതിൻ തിരുനെറ്റിയിൽ
എരിയും ഇരു തിരി നാം (നിശാസുരഭീ)

ഒരു കുഞ്ഞുവീണ ചാർത്തും
ഇരുതന്ത്രിയല്ലീ നമ്മൾ
പ്രണയാർദ്രഗീതമാവാൻ ഇണ ചേർന്നൊരീണമല്ലേ
കവിയെ തിരഞ്ഞുപോം കമനീയഭാവം
ചിറകാർന്നുവോ അരിയോരരയന്നമായ് (നിശാസുരഭീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Nishaasurabhee - Ivan Megharoopan Lyrics

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
നിശാസുരഭീ ശ്വേത മോഹൻ
ഓ മറിമായൻ കവിയല്ലേ കൃഷ്ണചന്ദ്രൻ, മൃദുല വാര്യർ
ആണ്ടേലോണ്ടേ നേരേ കണ്ണിൽ രമ്യ നമ്പീശൻ
അനുരാഗിണീ നിനക്കടയാളമായ്ത്തന്ന കെ ജെ യേശുദാസ്
വിഷുക്കിളീ കണിപ്പൂ കെ എസ് ചിത്ര, ശരത്ത്
വിഷുക്കിളീ കണിപ്പൂ കൊണ്ടു വാ കെ എസ് ചിത്ര
ഇന്നലെ ഞാനൊരു മുല്ല നട്ടു സുനിത നെടുങ്ങാടി
മായാ ഗോപബാലാ റിയാ രാജു
Submitted 14 years 3 months ago by Achinthya.