പൊന്മേഘമേ ശലഭങ്ങളേ
പൊന്മേഘമേ ശലഭങ്ങളേ
താരങ്ങളേ ഇതിലെ വരൂ
നാലമ്പലം നലമായ്‌വരും
അരയാൽ കൊമ്പിൽ നാമം ചൊല്ലും
ഗന്ധർവൻ കാറ്റേ
തുളസീ ദളം ചൂടാൻ വരൂ...
താരങ്ങളേ ഇതിലെ വരൂ
നാലമ്പലം നലമായ്‌വരും
അരയാൽ കൊമ്പിൽ നാമം ചൊല്ലും
ഗന്ധർവൻ കാറ്റേ
തുളസീ ദളം ചൂടാൻ വരൂ...
മഞൾ കുറിക്കൂട്ടു കൊണ്ടേ തരാം
അകത്തമ്മയായ് നിന്നെ എതിരേറ്റിടാം
പൂങ്കുളങ്ങരെ തുടി കുളിക്കുവാൻ
കൂടെ ഞാനും വരാം ആതിര പെൺകൊടി
തിരുതാളിയും കുളിരും തരാം
(പൊന്മേഘമേ...)
എള്ളെണ്ണ മണമോലും ഇട നാഴിയിൽ
പാൽകിണ്ടി നിറയെ പൈമ്പാൽ തരാം
പുളിയിലക്കര പുടവ ചുറ്റിയെൻ അരികിൽ
എത്തുമോ കാർത്തിക പൈങ്കിളി
ചമയം തരാം കളഭം തരാം.
(പൊന്മേഘമേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Pon meghame
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.