പൊന്നണിഞ്ഞ രാത്രി

പൊന്നണിഞ്ഞ രാത്രി
പൂത്തുലഞ്ഞ രാത്രി
പൊന്മുത്തു കൊലുസുകള്‍ കെട്ടി
പൊട്ടിച്ചിരിയ്ക്കും രാത്രി - ഈ രാത്രീ
(പൊന്നണിഞ്ഞ... )

പാനപാത്രമെവിടെ
പ്രേമത്തിന്‍ വീഞ്ഞെവിടെ (2)
പാടാം ഞാന്‍ ആടാം ഞാന്‍
ഈ രാത്രി മറക്കല്ലേ
ലല്ലല്ലലാലലാ ലാലലാല ലലലാ...
(പൊന്നണിഞ്ഞ... )

കാമദേവനെവിടെ
ഓമല്‍ പൂവമ്പെവിടെ (2)
പാടാം ഞാന്‍... ആടാം ഞാന്‍
ഈ പൂക്കളെനിക്കല്ലേ
ലല്ലല്ലലാലലാ ലാലലാല ലലലാ...
(പൊന്നണിഞ്ഞ.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ponnaninja rathri

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.