ലേലം ലേലം ചെറുക്കനു
ലേലം ലേലം ലേലം ചെറുക്കനു
ലേലം ലേലം ലേലം
കാലേവരുവിന്‍ കല്യാണക്കുറി
ലേലം ലേലം ലേലം
(ലേലം....)
ലേലം ലേലം ലേലം
കാലേവരുവിന്‍ കല്യാണക്കുറി
ലേലം ലേലം ലേലം
(ലേലം....)
ബിലാത്തിയില്‍ പോയ് പഠിച്ചു മാരന്‍
എമ്മാര്‍സീപ്പീക്കാരന്‍
ബി.എ ഒന്നാം ക്ലാസ്സില്‍
ജയിച്ചൊരു വീരന്‍ മീശക്കാരന്‍
(ബിലാത്തിയില്‍. . .)
ഒരുവാക്കൊരുവാക്കൊരുവാക്ക്
കന്യകമാരേ ഇതു നോക്ക്
നീലക്കണ്ണ് നിറഞ്ഞ മൂക്ക്
നീലക്കണ്ണ് നിറഞ്ഞ മൂക്ക്
നീളം കൂടിയ നാക്ക്
ലേലം ലേലം ലേലം
കുഴലാല്‍ വൈദ്യന്‍ പരിശോധിക്കും
കരളിന്‍ വേദന നീക്കും
കിനാവു കാണാന്‍ ഔഷധമേകും
കിറുക്കു സര്‍വ്വം തീര്‍ക്കും (2)
(കുഴലാല്‍. . .)
ഒരുവാക്കൊരുവാക്കൊരുവാക്ക്
അച്ഛനമ്മമാര്‍ക്കിതു ലാക്ക്
കയ്യില്‍ പണമുള്ളച്ഛന്മാര്‍ക്ക്
കാലം ഇന്നനുകൂലം
(ലേലം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Lelam lelam cherukkanu
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.