വാ വാ മനോരഞ്ജിനീ
Music:
Lyricist:
Singer:
Raaga:
Film/album:
ഹേയ് ..ഓ.... ഹേയ്
വാ വാ മനോരഞ്ജിനീ സുരാംഗനേ സൂപ്പർ സുരസുന്ദരീ
നളചരിതം കഥയിൽ ദമയന്തിയോ
കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ
ഒമർഖയാമിൻ കവിത തുളുമ്പുന്ന മധുപാത്രമോ
നല്ല നാളിന്റെ ആശംസയേകും രാജഹംസങ്ങളേ
ശ്യാമവാനിന്റെ സംഗീതമേവും പുഷ്പ മൗനങ്ങളേ
ഈ കളങ്ങളിൽ വന്നു കൂടുമോ കൂടുമോ
ഈ ലയങ്ങളിൽ നൃത്തമാടുമോ ആടുമോ
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ ജന്മനാൾ
ഇന്നിവൾക്ക് കൈ നിറച്ച് ചെണ്ടുകൾ (2)
(വാ വാ മനോരഞ്ജിനി.....)
പൂങ്കുരുന്നേ വിരുന്നിൽ വിളമ്പി ചിത്ര നൈവേദ്യങ്ങൾ
ആനയിക്കുവാൻ വാദ്യമേളകൾ മേളകൾ
അപ്സരസ്സുകൾ നിന്റെ ദാസികൾ ദാസികൾ
തേരിറങ്ങി വന്ന രാജകന്യയോ
ദേവലോക നർത്തകിയാം മങ്കയോ(2)
(വാ വാ മനോരഞ്ജിനി.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
1
Average: 1 (1 vote)
va va manorajani
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.