ഒരു സ്വപ്നബിന്ദുവിൽ
ആ....ആ...ആ...
ഒരു സ്വപ്ന ബിന്ദുവിൽ ഒതുക്കി ഒരുക്കി
ഒരു പ്രേമസാമ്രാജ്യം ഓമലാളേ
ഒരു സ്വപ്ന ബിന്ദുവിൽ ഒതുക്കി ഒരുക്കി
ഒരു പ്രേമസാമ്രാജ്യം ഓമലാളേ
ഒരു നവധാരയിലൊഴുകി ഒഴുകി
ഹൃദയരാഗം ഓമലാളേ
ഒരു സ്വപ്ന ബിന്ദുവിലൊതുക്കി ഒരുക്കി
ഒരു പ്രേമസാമ്രാജ്യം ഓമലാളേ
കസ്തൂരിമാനിൻ മിഴികളിൽ ഞാനൊരു
കവിതാ തളിർലത കണ്ടു
കസ്തൂരിമാനിൻ മിഴികളിൽ ഞാനൊരു
കവിതാ തളിർലത കണ്ടു
കരളിൽ പടർത്തി തഴുകിയോമനിച്ച -
തിനെ ഞാൻ വളർത്തി
ഒരു സ്വപ്ന ബിന്ദുവിലൊതുക്കി ഒരുക്കി
ഒരു പ്രേമസാമ്രാജ്യം ഓമലാളേ
കൗമാരസുന്ദര നർമഭാഷണം
കവിയായെന്നെയുയർത്തി
ആ കവിതയിൽ ഞാനലിഞ്ഞു
അവളിലെ അനുരാഗ ബിന്ദുവായി
അവളിലെ അനുരാഗ ബിന്ദുവായി
ഒരു സ്വപ്ന ബിന്ദുവിലൊതുക്കി ഒരുക്കി
ഒരു പ്രേമസാമ്രാജ്യം ഓമലാളേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
10
Average: 10 (1 vote)
Oru swapna binduvil
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 6 months ago by ജിജാ സുബ്രഹ്മണ്യൻ.