മാനത്തുള്ളൊരു വല്യമ്മാവനു

മാനത്തുള്ളൊരു വല്ല്യമ്മാവനു
മതമില്ലാ ജാതിയുമില്ലാ (2)
പൊന്നോണത്തിനു കോടിയുടുക്കും
പെരുന്നാളിനു തൊപ്പിയിടും (2)
മാനത്തുള്ളൊരു വല്ല്യമ്മാവനു
മതമില്ലാ ജാതിയുമില്ലാ

ഓണനിലാവു പരന്നപ്പോള്‍
പാലടവെച്ചു വിളിച്ചല്ലോ (2)
വലിയ പെരുന്നാള്‍ വന്നപ്പോള്‍
പത്തിരി ചുട്ടു വിളിച്ചല്ലോ (2)
മാനത്തുള്ളൊരു വല്ല്യമ്മാവനു
മതമില്ലാ ജാതിയുമില്ലാ

ഓടും നേരം കൂടെ വരും
ഓരോ കളിയിലും കൂടീടും (2)
കാട്ടുപുഴയില്‍ കുളിച്ചിടും
കരിമുകില്‍ കണ്ടാല്‍ ഒളിച്ചിടും (2)

മാനത്തുള്ളൊരു വല്ല്യമ്മാവനു
മതമില്ലാ ജാതിയുമില്ലാ
പൊന്നോണത്തിനു കോടിയുടുക്കും
പെരുന്നാളിനു തൊപ്പിയിടും
മാനത്തുള്ളൊരു വല്ല്യമ്മാവനു
മതമില്ലാ ജാതിയുമില്ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Maanathulloru valyammavanu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
തളിരിട്ട കിനാക്കൾ തൻ എസ് ജാനകി
അയലത്തെ സുന്ദരി കെ ജെ യേശുദാസ്, പി ലീല
വട്ടൻ വിളഞ്ഞിട്ടും ശാന്ത പി നായർ, പി ലീല
എന്തൊരു തൊന്തരവ് അയ്യയ്യോ മെഹ്ബൂബ്
പണ്ടെന്റെ മുറ്റത്ത് കെ ജെ യേശുദാസ്
വെണ്ണിലാവുദിച്ചപ്പോൾ ശാന്ത പി നായർ
ഇതാണു ഭാരതധരണി ശാന്ത പി നായർ, കോറസ്
മൈലാഞ്ചിത്തോപ്പിൽ എം എസ് ബാബുരാജ്
മദനപ്പൂവനം വിട്ടു ശാന്ത പി നായർ, കോറസ്
Submitted 16 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.