ഭാരതമെന്നാൽ പാരിൻ നടുവിൽ

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരുപിടിമണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ

വിരുന്നുവന്നവര്‍ ഭരണം പറ്റി
മുടിഞ്ഞു പണ്ടീ വീടാകെ
വീടുപുതുക്കിപ്പണിയും വരെയും
വിശ്രമമില്ലിനിമേല്‍

തുടങ്ങിവെച്ചു നാമൊരുകര്‍മ്മം
തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം
സുന്ദരമാക്കും നവകര്‍മ്മം
ആ.....

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരുപിടിമണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ

ഗ്രാമംതോറും നമ്മുടെ പാദം
ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍ തോറും നമ്മുടെ കൈത്തിരി
കൂരിരുള്‍ കീറിമുറിക്കട്ടെ

അടിപതറാതീ ജനകോടികള്‍
പുതുപുലരിയിലേക്കു കുതിക്കട്ടേ
അലസതയരുതേ നമ്മുടെ ലക്ഷ്യം
അരികെ അരികെ അരികെ..
ആ.....

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരുപിടിമണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Bharathamennaal

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പതിവായി പൗർണ്ണമിതോറും പി സുശീല
കല്യാണമോതിരം കൈമാറും നേരം പി ലീല
കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ എ പി കോമള
ഊഞ്ഞാലേ പൊന്നൂഞ്ഞാലേ പി ലീല
മലമൂട്ടിൽ നിന്നൊരു മാപ്പിള കെ ജെ യേശുദാസ്
ആനച്ചാൽ നാട്ടിലുള്ള അടൂർ ഭാസി, കുതിരവട്ടം പപ്പു
മഞ്ജുളഭാഷിണി അടൂർ ഭാസി
ശങ്ക വിട്ടു വരുന്നല്ലോ അടൂർ ഭാസി
കണ്ണൂര് ധർമ്മടം അടൂർ ഭാസി, കോറസ്
കല്ലുപാലത്തിൽ അടൂർ ഭാസി
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.