എന്നിണക്കിളിയുടെ

എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..

അകലുമാ കാലൊച്ച അകതാരിൽ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..

ശാരദനിലാവിൽ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോർക്കാതിരുന്നെങ്കിൽ..

ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ..ചാരുമുഖി ഞാൻ ഉറങ്ങിയുണർന്നേനെ..
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..

എൻ മനോവാടിയിൽ നീ നട്ട ചെമ്പക തൈകളിൽ എന്നേ പൂക്കൾ നിറഞ്ഞു..

ഇത്രമേൽ മണമുള്ള പൂവാണു നീയെന്ന് ആത്മസഖി ഞാൻ അറിയുവാൻ വൈകിയോ..
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
അകലുമാ കാലൊച്ച അകതാരിൽ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
9
Average: 9 (1 vote)
Ennina kiliyute

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 11 months ago by Hitha Mary.