ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ

ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ
ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ
മൊട്ടിട്ട നാളുകളേറെയായി ഒന്നു
പൊട്ടിവിടരുവാൻ മോഹം
ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ
ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ

മൊട്ടിയുഴറി ഒരുദ്യാനവാതിലും
മുട്ടി വിളിച്ചതില്ലിന്നോളം
തൊട്ടിട്ടില്ലാ - കണ്ണുപെട്ടിട്ടില്ലാ
കയ്യിൽ കിട്ടിയിട്ടില്ലാർക്കുമിന്നോളം
ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ
ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ

ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന പൂന്തേൻ
തുള്ളികളാരും നുകർന്നില്ലാ
നുള്ളി വിടർത്താൻ വണ്ടും വന്നില്ലാ
പുള്ളിപ്പൂമ്പാറ്റയും വന്നില്ലാ

മധു നൽകാം നറുമണം നൽകാം
മാദകമാർദ്ദവ തലം നൽകാം
ജഡവും ജീവനും നൽകാം എന്റെയീ
ജന്മം നിനക്കായ്‌ നൽകാം ഞാൻ

ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ
ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ
മൊട്ടിട്ട നാളുകളേറെയായി ഒന്നു
പൊട്ടിവിടരുവാൻ മോഹം
ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ
ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Udyanapaalakaa

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 11 months ago by Sathish Menon.