പഞ്ചബാണനെൻ ചെവിയിൽ

പഞ്ചബാണനെൻ ചെവിയിൽ പറഞ്ഞൂ
നിന്റെ പതിനേഴുവസന്തങ്ങൾ കഴിഞ്ഞൂ
കണ്ണെഴുതി പൊട്ടുതൊട്ടു
കണ്ണെഴുതി പൊട്ടുതൊട്ടു കരുതിയിരുന്നോളൂ
ഇന്നുവരും ഇന്നുവരും നായകൻ
ആത്മനായകൻ
പഞ്ചബാണനെൻ ചെവിയിൽ പറഞ്ഞൂ

കണ്മയക്കും ചിരിയുമായ് സുന്ദരമാം മൊഴിയുമായ്
നിന്നരികിൽ വരുമ്പോൾ നീയെന്തു ചെയ്യും
വിരഹശോകം ഭാവിച്ചു വിജനമാം മണിയറയിൽ
വീണയും വായിച്ചു ഞാനിരിക്കും
(പഞ്ചബാണൻ...)

പ്രേമവാക്യപുഷ്പങ്ങൾ നിന്നെവന്നു മൂടുമ്പോൾ
രോമഹർഷം വരുമ്പോൾ നീയെന്തു ചെയ്യും
മെല്ലെ ഞാൻ മാറിയെന്റെ മുല്ലമലർമെത്തയിൽ
കള്ളയുറക്കം നടിച്ചു പോയ്‌ക്കിടക്കും (പഞ്ചബാണനെൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Panchabaananen cheviyil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
നിന്റെ മിഴിയിൽ നീലോല്പലം കെ ജെ യേശുദാസ്
പച്ചമലപ്പനംകുരുവീ എസ് ജാനകി
തിങ്കൾമുഖീ തമ്പുരാട്ടീ എസ് ജാനകി, കോറസ്
കാത്തില്ലാ പൂത്തില്ല തളിർത്തില്ലാ ശ്രീലത നമ്പൂതിരി, കോറസ്
കനകസിംഹാസനത്തിൽ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ
മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ കെ ജെ യേശുദാസ്, എസ് ജാനകി
നരനായിങ്ങനെ എസ് ജാനകി
കാമന്‍ പുഷ്പദലങ്ങള്‍ കൊണ്ടു വി ദക്ഷിണാമൂർത്തി
വിനുതാസുതനേ പി ജയചന്ദ്രൻ, കോറസ്
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.