പാടാം പഴയൊരു ഗീതകം - M

പാടാം പഴയൊരു ഗീതകം
നേരുമതു നവഭാവുകം
ജനനി നിന്‍ സങ്കീര്‍ത്തനം
ഹൃദയമുരുകും സാന്ത്വനം
ആ...
പാടാം പഴയൊരു ഗീതകം
നേരുമതു നവഭാവുകം

കൊഞ്ചും മലയാളമോ
നിന്‍ നെഞ്ചിന്‍ കരുണയോ
എന്‍ നാവിനെയാദ്യം പുല്‍കിയതേതു-
പാല്‍ക്കണികാമൃതം പറയൂ
അമ്മാ...
പാടാം പഴയൊരു ഗീതകം
നേരുമതു നവഭാവുകം

നിന്‍ ഗാനം മറയുമോ
നിന്നോര്‍മ്മകള്‍ പൊലിയുമോ
ഈ ഭൂമിയെയാദ്യം തഴുകിയ
ദേവകിരണതരംഗമാണമ്മ
അമ്മാ...

പാടാം പഴയൊരു ഗീതകം
നേരുമതു നവഭാവുകം
ജനനി നിന്‍ സങ്കീര്‍ത്തനം
ഹൃദയമുരുകും സാന്ത്വനം
ആ...
പാടാം പഴയൊരു ഗീതകം
നേരുമതു നവഭാവുകം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Paadaam pazhayoru geethakam - M

Additional Info

അനുബന്ധവർത്തമാനം