ലാലി പി എം

Lali PM
Date of Birth:
Wednesday, 31 March, 1971
ലാലി മരിക്കാർ
ലാലി മരക്കാർ

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ലാലി പി എം 197l , മാർച്ച് 31 ന് മുഹമ്മദ് ഇസ്മായീൽ ലബ്ബയുടെയും റംലാബീവിയുടെയും മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു ജനിച്ചു .യേന്തയാർ ജെ ജെ മർഫി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത് .മകളുടെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് യാദൃശ്ചികമായി സിനിമാരംഗത്തേക്ക് എത്തുന്നത്.കൗതുകകരമായ കാര്യങ്ങളിൽ നമ്പർ വൺ സ്നേഹതീരത്തിൻ്റെ തുടക്കത്തിൽ കത്തഴുതുന്ന സീനിലെ കൈ തന്റെ ആണ് എന്നും ലാലി കൗതുകമായി പറയുന്നു.വാപ്പ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മൂത്ത മകൾ ലക്ഷ്മി മരിക്കാർ നമ്പർ വൺ സ്നേഹതീരത്തി ചൈൽഡ് ആർട്ടിസ്റ്റ് ആയിരുന്നു.ഇപ്പോർ ആഷിഖ് അബുവിൻ്റെ അസിസ്റ്റൻ്റ് ആയി പ്രവർത്തിക്കുന്നു .രണ്ടാമത്തെ മകൾ അനാർക്കലി മരിക്കാറും നടിയാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഹെലൻ അസറിന്റെ ഉമ്മ മാത്തുക്കുട്ടി സേവ്യർ 2019
കുമ്പളങ്ങി നൈറ്റ്സ് നാല് സഹോദരന്മാരുടെ അമ്മ മധു സി നാരായണൻ 2019
ഓറഞ്ച് മരങ്ങളുടെ വീട് ഡോ ബിജു 2020
ഫോറൻസിക് എലിസബത്ത് കാട്ടൂക്കാരൻ അഖിൽ പോൾ, അനസ് ഖാൻ 2020
വരനെ ആവശ്യമുണ്ട് ഗീത അനൂപ് സത്യൻ 2020
വാങ്ക് റസിയയുടെ അയൽവാസി കാവ്യ പ്രകാശ് 2021
ഫ്രീഡം ഫൈറ്റ് ലാലി - ഓൾഡ് ഏജ് ഹോം കുഞ്ഞില മസിലാമണി, ജിയോ ബേബി, അഖിൽ അനിൽകുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് 2022
രണ്ട് മേഴ്സിയുടെ അമ്മ സുജിത്ത് ലാൽ 2022
സുന്ദരി ഗാർഡൻസ് സാറാമ്മ ചാർലി ഡേവിസ് മാത്യൂസ് 2022
ബൂമറാംഗ് റോണിയുടെ അമ്മ മനു സുധാകരൻ 2023
അയൽവാശി സൽമാന്റെ ഉമ്മ ഇർഷാദ് പരാരി 2023
കഠിന കഠോരമീ അണ്ഡകടാഹം സഫിയ മുഹാഷിൻ 2023
തുറമുഖം സരോജയുടെ അമ്മ രാജീവ് രവി 2023
അബ്രഹാം ഓസ്‌ലര്‍ കൃഷ്ണദാസിന്റെ അമ്മ മിഥുൻ മാനുവൽ തോമസ്‌ 2023
തലവൻ ജിസ് ജോയ് 2024
മാംഗോമുറി വിഷ്ണു രവി ശക്തി 2024