കൈലാഷ്

Kailash

മലയാള ചലച്ചിത്ര നടൻ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. ജൂനിയർ ആർട്ടിസ്റ്റായാണ് കൈലാഷിന്റെ അഭിനയജീവിതം തുടങ്ങുന്നത്. 2008-ൽ ഇറങ്ങിയ പാർത്ഥൻ കണ്ട പരലോകം- ആയിരുന്നു ആദ്യ സിനിമ. 2009- ൽ നീലത്താമര എന്ന ചിത്രത്തിൽ നായകനായത് കൈലാഷിന്റെ അഭിനയ ജീവിതത്തിന് ഒരു വഴിത്തിരിവായി. ശിക്കാർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, യുഗപുരുഷൻ, ബാങ്കിംഗ് ഹവേൾസ് 10 ‌- 4, ഒടിയൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കൈലാഷിന്റെ ഭാര്യയുടെ പേര് ദിവ്യ. രണ്ട് കുട്ടികളാണ് അവർക്കുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പാർത്ഥൻ കണ്ട പരലോകം കുഞ്ഞിഖാദർ പി അനിൽ 2008
വേനൽമരം മോഹനകൃഷ്ണൻ 2009
നീലത്താമര ഹരിദാസ് ലാൽ ജോസ് 2009
യുഗപുരുഷൻ ആർ സുകുമാരൻ 2010
ഒരു സ്മോൾ ഫാമിലി രാജസേനൻ 2010
ബെസ്റ്റ് ഓഫ് ലക്ക് സൂര്യ എം എ നിഷാദ് 2010
ശിക്കാർ മനു എം പത്മകുമാർ 2010
പെൺപട്ടണം മണീ വി എം വിനു 2010
ഡയമണ്ട് നെക്‌ലേയ്സ് ഡോ. അരുൺ കുമാറിന്റെ കൂട്ടുകാരൻ ലാൽ ജോസ് 2012
ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 അജയ് വാസുദേവൻ കെ മധു 2012
വൈഡൂര്യം ശ്രീകുട്ടൻ ശശീന്ദ്ര കെ ശങ്കർ 2012
മദിരാശി ജയകൃഷ്ണൻ ഷാജി കൈലാസ് 2012
താങ്ക് യൂ പോലീസ് ഉദ്യോഗസ്ഥൻ കിഷോർ വി കെ പ്രകാശ് 2013
10.30 എ എം ലോക്കൽ കാൾ വിഷ്ണു/ഗൗതം മനു സുധാകരൻ 2013
മൈലാഞ്ചി മൊഞ്ചുള്ള വീട് ബെന്നി പി തോമസ്‌ 2014
ഭൂമിയുടെ അവകാശികൾ മോഹനചന്ദ്രൻ നായർ ടി വി ചന്ദ്രൻ 2014
കസിൻസ് വൈശാഖ് 2014
ഹോംലി മീൽസ് സജിത്ത് അനൂപ് കണ്ണൻ 2014
ദി റിപ്പോർട്ടർ അബി വേണുഗോപൻ രാമാട്ട് 2015
രാജമ്മ@യാഹു അബി രഘുരാമ വർമ്മ 2015

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രെയ്സ് ദി ലോർഡ്‌ ഷിബു ഗംഗാധരൻ 2014